ആലുവയിൽ 12 വയസുകാരിയെ കാണാതായി; കാണാതായത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ
byWeb Desk•
0
ആലുവ എടയപ്പുറത്ത് 12 വയസുകാരിയെ കാണാതായി. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ വൈകിട്ട് നാലര മുതലാണ് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സൂപ്പർ മാർക്കറ്റിൽ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെയാണ് കാണാതായത്.