Trending

കോഴിക്കോട് -കൊല്ലങ്ങൽ ദേശീയ പാത 30 മീറ്ററിൽ 4 വരിയായി വികസിപ്പിക്കും.





താമരശ്ശേരി:
കോഴിക്കോട് -കൊല്ലഗൽ ദേശീയ പാത (766) നാലുവരിയായി വിക സിപ്പിക്കുമ്പോൾ 30 മീറ്റർ വീതി വേണമെന്ന് നിർദേശം. 

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലെ ദേശീയപാത അധികൃതരും പങ്കെടു ത്ത് കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന യോഗത്തിലുയർന്ന നിർദേശം തത്വത്തിൽ അംഗീകരിച്ചു.

 സംസ്ഥാന ദേശീയപാത വിഭാഗം തയ്യാറാക്കിയ നാലുവരിയുടെ അലൈൻമെന്റ് യോഗത്തിൽ അവതരിപ്പിച്ചു. 

24 മീറ്റർ വീതിയിലായിരുന്നു ഈ അലൈൻമെന്റ്. എന്നാൽ 30 മീറ്ററിൽ വികസിപ്പിക്കണമെന്ന നിർദേശം കേന്ദ്ര ഉദ്യോഗസ്ഥർ നൽകി.

 ഇതിനനു സരിച്ച് അലൈൻമെന്റ് മാറ്റാനും ധാരണയായി. 

പുതിയ അലൈൻ മെന്റായാൽ ഡിപിആർ (വിശദ പദ്ധതി രേഖ) നടപടികളിലേക്ക് കടക്കും. 

പിഡബ്ല്യുഡി (എൻഎച്ച്) ചീഫ് എൻജിനിയർ, നോർ ത്തേൺ റീജണൽ ഓഫീസർ, കൊടുവള്ളി സബ് ഡിവിഷൻ അസിസ്‌റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിലെ മലാ പ്പറമ്പ് മുതൽ വയനാട്ടിലെ മുത്തങ്ങ മൂലഹള്ളവരെയുള്ള ഭാഗമാ ണ് പുതിയ പദ്ധതിയിൽ നാലുവ രിയാക്കാൻ ലക്ഷ്യമിടുന്നത്. പ്രവ്യ ത്തി പൂർത്തിയാകുന്നതോടെ ദേശീയപാതയുടെ വയനാട്ടിലു ള്ള ഭാഗവും നാലുവരിയാകും.



ദേശീയപാത നിലവിലെ രണ്ടുവരി യിൽ തന്നെ നവീകരിക്കാനായിരു ന്നു ആദ്യതീരുമാനം രണ്ടുവരി 
വികസനത്തിന് ഏറ്റെടുക്കാനുള്ള സ്ഥലത്ത് കല്ലുകൾ ഇട്ട് 3എ വി ജ്ഞാപനം ഇറക്കി. ലക്കിടി മുത ലാണ് കല്ലിട്ടത്. ഇതിനിടയിലാണ് നാലുവരി നിർദേശമുണ്ടായത്.

 ഇതനുസരിച്ച് 24 മീറ്ററിൽ നാലുവരി യുടെ കരട് അലൈൻമെന്റ്റ് തയ്യാറാക്കിയാണ് കേന്ദ്രതല യോഗത്തിൽ അവതരിപ്പിച്ചത്. 30 മീറ്റർ എന്ന പുതിയ തീ രുമാനം വരുന്നതോടെ അലൈൻ മെൻ്റിൽ മാറ്റം വരുത്തും. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അളവും വർധിക്കും. സർവേ നടത്തി കല്ലിടും. വിലകൊടുത്താണ് ഭൂമി ഏറ്റെടുക്കുക. ദേശീയപാത വിഭാഗം ഏറ്റെടുത്ത കൽപ്പറ്റ ബൈപാസ് നാലുവരിയാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ നടപടിയും പുരോഗതിയിലാണ്.

Post a Comment

Previous Post Next Post