താമരശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ടൗൺ യൂനിറ്റ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു തിരഞ്ഞെടുപ്പിനെ വെല്ലുന്ന രൂപത്തിലുള്ള പ്രചരണമാണ് നടക്കുന്നത്.പ്രസിഡൻ്റ് സ്ഥാനത്തേക്ക് അമീർ മുഹമ്മദ് ഷാജിയും, പി.സി അഷറഫുമാണ് മത്സരിക്കുന്നത്.കഴിഞ്ഞ രണ്ടു തവണയും വിജയിച്ചത് ഷാജിയായിരുന്നു. മുമ്പ് 32 വർഷം പ്രസിഡൻ്റ് പദവി അലങ്കരിച്ചയാളാണ് അഷറഫ്.
താമരശ്ശേരി പട്ടണത്തിൻ്റെ പ്രധാപം നഷ്ടപ്പെടാൻ കാരണക്കാർ ആരാണ്, ഇതിൽ വ്യാപാരി നേതാക്കൾക്കും പങ്കില്ലേ എന്ന ചോദ്യമാണ് കത്തീഡ്രൽ ചർച്ച് മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭൂരിഭാഗം കച്ചവടക്കാർക്കും ചോദിക്കാനുള്ളത്.
ബസ് സ്റ്റാൻ്റ് സംബന്ധിച്ചാണ് പ്രധാന ചോദ്യം,
സാധാരണ ഗതിയിൽ ഒരു പട്ടണത്തിൽ പുതുതായി ഒരു ബസ് സ്റ്റാൻ്റ് വരികയാണെങ്കിൽ നിലവിലുള്ള സ്റ്റാൻ്റ് നിലനിർത്തുകയും അതിനകത്തെ വ്യാപാരികളെ സംരക്ഷിക്കുകയുമാണ് ചെയ്യാറുള്ളത്.ഇതിന് ഉദാഹരണമായി കുന്ദമംഗലം, മുക്കം, വടകര, കൽപ്പറ്റ, ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലെ സ്റ്റാൻ്റുകൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ താമരശ്ശേരി പഴയ സ്റ്റാൻ്റ് കേവലം ഒരു ബസ് സ്റ്റോപ്പ് മാത്രമാക്കി അന്നത്തെ പഞ്ചായത്ത് ഭരണനേതൃത്യം മാറ്റുകയായിരുന്നു. ഈ അവസരത്തിലെല്ലാം അന്നത്തെ വ്യാപാരി നേതൃത്വം കണ്ണടച്ച് നോക്കി നിന്ന് ഭരണ നേതൃത്വവുമായി സന്ധി ചെയ്യുകയായിരുന്നു എന്നാണ് ആരോപണം.
പാളയം സ്റ്റാൻ്റിലേക്കും, താമരശ്ശേരിക്ക് സമീപത്തെ ഉൾപ്രദേശങ്ങളിലേക്കും സർവീസ് നടത്തുന്ന ബസ്സുകൾ പഴയ സ്റ്റാൻ്റിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്നെങ്കിൽ രണ്ടു സ്റ്റാൻ്റുകളുടെ ചുറ്റുപാടും മെച്ചപ്പെടുമായിരുന്നു.എന്നാൽ
പഞ്ചായത്ത് ഭരണസമിതി പഴയ സ്റ്റാൻ്റ് പൂർണമായും ഉപേക്ഷിക്കാർ തീരുമാനമെടുത്ത അവസരത്തിൽ വ്യാപാരികളുടെ താൽപര്യം മുൻനിർത്തി ബസ് സ്റ്റാൻ്റ് നിലനിർത്താൻ വേണ്ടി പ്രക്ഷോഭരംഗത്ത് ഇറങ്ങാൻ അന്നത്തെ സംഘടനാ നേതൃത്വം തയ്യാറായില്ല എന്നും അതിൻ്റെ ഫലമാണ് ഇന്നത്തെ ഈ അവസ്ഥക്ക് കാരണമെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്.ഇതോടൊപ്പം അന്ന് സംഘടനക്ക് അകത്തു നടന്ന പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെട്ടു.
ഇതിനോടെല്ലാമുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായിരുന്നു അന്നത്തെ താമരശ്ശേരിയിലെ വ്യാപാരി നേതൃത്വത്തിനെതിരെ വ്യാപാരികൾ തിരഞ്ഞെടുപ്പിലൂടെ പ്രതികരിച്ചത്.
ഇതിൻ്റെ കയല്ലാം ഫലമായി പുതിയ നേതൃത്വം അധികാരത്തിലെത്തി. അധികാരം ഏറ്റെടുത്ത കാലഘട്ടത്തിൽ പ്രളയം, കോവിഡ് തുടങ്ങിയ ഒരു പാട് കടമ്പകൾ കമ്മിറ്റിക്ക് താങ്ങേണ്ടി വന്നു, ഇതിനിടക്കും വ്യാപാരികരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നിരവധി കാര്യങ്ങൾ ചെയ്തതായും, കോവിഡ് കാലത്ത് കിറ്റുകൾ അടക്കം വ്യാപാരി കളുടെ വീടുകളിൽ എത്തിച്ചു നൽകിയതായും, ഓരോ വ്യാപാരിക്കും പലിശരഹിതമായി പരമാവധി 25000 രൂപ വരെ വ്യക്തിഗത വായ്പ നൽകി വരുന്നതായും നിലവിലെ നേതൃത്വത്തെ പിന്തുണക്കുന്നവർ പറയുന്നു.
ഭാവി പരിപാടികൾ സംബന്ധിച്ച വിശദമായ പ്രകടനപത്രികയും ഷാജി വിഭാഗം പുറത്തിറക്കിയിട്ടുണ്ട്.
*വ്യാപാരികളുടെ നന്മയ്ക്കു, നാടിന്റെ നന്മയ്ക്കു, വ്യാപാരികളുടെ ക്ഷേമത്തിന്, നാടിന്റെ വികസനത്തിന് താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കും.
താമരശ്ശേരി ടൗണിൽ അലങ്കാര ചെടികളും ദീപവിതാനങ്ങളുമൊരുക്കി നഗരം സൗന്ദര്യവൽക്കരിക്കുന്നതിന് മുഖ്യ പരിഗണന നൽകും.
ടൗണിലെ പൊട്ടിപ്പൊളിഞ്ഞ ഫുട്പാത്തുകൾ, അശാസ്ത്രീയമായ ഡ്രൈനെജുകള്‍, കത്താത്ത തെരുവുവിളക്കുകൾ, സീബ്രാ ലൈനുകൾ എന്നിവയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതരുമായി ചേർന്ന് നടത്തുന്ന ശ്രമങ്ങള്‍ തുടരും.
താമരശ്ശേരി ടൗണിൽ ആഴ്ചയിൽ ഒരിക്കൽ വീക്കെൻഡ് നൈറ്റ് ഷോപ്പിംഗ് എന്ന പേരിൽ കഴിഞ്ഞ ഫെസ്റ്റിവല്‍ സീസണില്‍ നാം പരീക്ഷിച്ചു വിജയിച്ച പദ്ധതി നടപ്പിലാക്കും.
സംഘടനയുടെ ഉടമസ്ഥതയിൽ കുട്ടികൾക്കും പൊതുജനങ്ങൾക്കും മതിമറന്നുല്ലസിക്കുവാൻ ഒരു മിനി പാർക്ക് വിഭാവനം ചെയ്യും.
വ്യാപാരികളുടെ
എല്ലാ ഉൽപ്പന്നങ്ങളും
ഒരു കുടക്കീഴിൽ അണിനിരത്തി പർച്ചേ സുകൾ സുഗമമാക്കുന്നതിന് പൊതു മാർക്കറ്റ് നിർമ്മിക്കും.
താമരശ്ശേരി പഴയ ബസ്റ്റാന്റ് നവീകരണം ഉടനടി പൂര്‍ത്തിയാക്കി പഴയ വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കും. മുഴുവന്‍ ബസുകളും സ്റ്റാന്റില്‍ കയറി ഇറങ്ങുന്ന രീതിയിലും ആധുനിക സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയും മാത്രമേ നവീകരണം സാധ്യമാക്കൂ.
ടൗണിലെ സർവീസ് റോഡുകളായ ചർച്ച് റോഡ്, വെഴുപ്പൂർ റോഡ് , ആലപ്പടി റോഡ് എന്നിവ ആധുനിക രീതിയിൽ നവീകരിക്കുന്നതിന് മാസ്റ്റർ പ്ലാൻ
തയ്യാറാക്കി അധികാരികളെ സമീപിക്കും.
കാരാടി പുതിയ ബസ്സ്റ്റാന്‍ഡ് ആധുനിക രീതിയില്‍ നവീകരണം പൂര്‍ത്തിയാക്കി താമരശ്ശേരിയിലൂടെ കടന്നുപോകുന്ന മുഴുവന്‍ ബസുകളും രാത്രി കാലങ്ങളില്‍ ഉള്‍പ്പെടെ സ്റ്റാന്റില്‍ കയറി ഇറങ്ങാനുള്ള നടപടി സ്വീകരിക്കും.
വ്യപാരികള്‍ക്ക് പഞ്ചായത്ത്, സര്‍ക്കാര്‍ അനുബന്ധ രേഖകള്‍ തയ്യാറാക്കല്‍, ബാങ്കിങ് ആവശ്യങ്ങള്‍ എന്നിവക്ക് വ്യപാര ഭവനില്‍ സ്ഥിരം സംവിധാനം ഒരുക്കും.
രണ്ടു വര്‍ഷം തോറും നടത്തിവരുന്ന കുടുംബ സംഗമം ഈ വര്‍ഷം നടത്തിയത് പോലെ അതി ഗംഭീരമായി ഇനി മുതല്‍ വര്‍ഷം തോറും നടത്തുന്നതാണ്.
മുതിർന്ന വ്യപാരികള്‍ക്ക് വര്‍ഷം തോറും തികച്ചും സൗജന്യ വിനോദയാത്ര സംഘടിപ്പിക്കും.
വ്യാപാരികളുടെ ക്ഷേമത്തിനായി നമ്മുടെ യൂണിറ്റിൽ നിലവിലുള്ള
കാരുണ്യ പദ്ധതി വിപുലീകരിച്ച് വ്യാപാരികൾക്ക്
ചികിത്സാ ധനസഹായം ഉൾപ്പെടെ നൽകുന്നതിന്
സംവിധാനമൊരുക്കും.
മാറിക്കൊണ്ടിരിക്കുന്ന ആധുനികതയെ മനസ്സിലാക്കി അനുസരിച്ച് വ്യാപാര മേഖലയും ഉയർത്തിക്കൊണ്ടു വരുന്നതിന്
താമരശ്ശേരിയിലെ മുഴുവൻ വ്യാപാരികൾക്കും
അതുപോലെതന്നെ വ്യാപാരസ്ഥാപനങ്ങളിൽ നിൽക്കുന്ന തൊഴിലാളികൾക്കും ഏറ്റവും മികച്ച
ബിസിനസ് മോട്ടിവേഷൻ
ക്ലാസുകൾ
ഓരോ ആറുമാസം കൂടുമ്പോഴും സംഘടിപ്പിക്കും.
ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ചെറുകിട വ്യപാരികള്‍ക്ക് നിലവില്‍ നല്‍കി വരുന്ന പലിശ രഹിത വായ്പ തുടരും.
താമരശ്ശേരി ടൗണിൽ
കൊവിഡ് കാലത്ത്
നാം പരീക്ഷിച്ച് വിജയിച്ച
നൈറ്റ് സെക്യൂരിറ്റി
സംവിധാനം പുനസ്ഥാപിക്കും. ഓരോ വ്യാപാരിക്കും കടയടച്ച് പോയാൽ വീട്ടിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ
ഇതുപകരിക്കും.
താമരശ്ശേരിയിലെ ചെറുകിട വ്യാപാരികൾക്കും
വനിതകൾക്കും
വിവിധ ബാങ്കുകളുമായി ചേർന്ന് കുറഞ്ഞ പലിശ നിരക്കിൽ സംഘടനയുടെ ഗ്യാരണ്ടിയില്‍ ലോണുകൾ ലഭ്യമാക്കും.
അതിലൂടെ വട്ടി പലിശക്കാരിൽനിന്നും വ്യാപാരി സമൂഹത്തെ
രക്ഷിക്കുക എന്നതാണ് ലക്ഷ്യം.
താമരശ്ശേരിയിലെ മുഴുവൻ മെമ്പർമാർക്കും ഡിജിറ്റൽ ഐഡി കാർഡുകൾ വിതരണം ചെയ്യും.
വ്യാപാരികളുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു വ്യാവസായ പാര്‍ക്ക് തുടങ്ങുന്നതിന് നടപടി സ്വീകരിക്കും.
താമരശ്ശേരിയില്‍ ഒരു ഫയര്‍ സ്റ്റേഷന്‍ വേണ്ടതിന്റെ ആവശ്യകത അധികാരികളെ ബോധ്യപ്പെടുത്തുകയും അത് പ്രവർത്തി പദത്തിൽ കൊണ്ടുവരുന്നതിന് വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യും.
മേല്‍ പറഞ്ഞ പല കാര്യങ്ങളിലും പഞ്ചായത്ത് അധികൃതര്‍, എം.എല്‍.എ., അതാത് വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് യൂണിറ്റ് കമ്മിറ്റി നിവേദനവും പ്രോജക്റ്റ്കളും സമർപ്പിച്ചിട്ടുള്ളതാണ്. എങ്കിലും അത്തരം വിഷയങ്ങളില്‍ തുടര്‍ന്നും അടിയന്തര ഇടപെടലുകള്‍ നടത്തുന്നതാണ്.
ഇത്തരം പദ്ധതികൾ മുന്നോട്ടുവെച്ച് ഭരണ തുടർച്ചക്കായി വ്യാപാരികളെ സമീപിച്ചാണ് നിലവിലെ പ്രസിഡൻ്റ് ഷാജി വോട്ടു ചോദിക്കുംമ്പോൾ, തനിക്ക് ഒരവസരം കൂടി നൽകണമെന്നാവശ്യപ്പെട്ടാണ് മുൻ പ്രസിഡൻ്റ് പി സി അഷറഫ് വോട്ടു തേടുന്നത്.
താഴെ പറയുന്ന കാര്യങ്ങളാണ് അദ്ദേഹം മുന്നോട്ടു വെക്കുന്നത്.
1 . പ്രയാസ ഘട്ടങ്ങളിൽ ചെറുകിട വ്യാപാരികൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കും
.2 ബാങ്കുകളുടെ സഹകരണത്തോടെ കുറഞ്ഞ പലിശ നിരക്കിൽ വായ്‌പാ പദ്ധതി നടപ്പാക്കും
3. എല്ലാ വർഷവും കലാ, കായിക പരിപാടികളോടെയുള്ള വിപുലമായ കുടുംബമേളകൾ സംഘടിപ്പിക്കും.
4. വ്യാപാരികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കും.
5. പുതിയ ബസ്റ്റാൻ്റ് സജീവമാക്കുന്നതിനും പഴയത് നവീകരിക്കുന്നതിനും പഴയ ബസ് സ്റ്റാൻ്റിൽ നിന്ന് കുടിയിറക്കു പ്പെട്ട കച്ചവടക്കാരുടെ പുനരധിവാസത്തിനും വേണ്ടി മുൻകൈയെടുക്കും.
6 എല്ലാ വർഷവും മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വിനോദ യാത്രകൾ സംഘടിപ്പിക്കും.
7 ഓണം, പെരുന്നാൽ, ക്രിസ്‌മസ്, വിഷു ആഘോഷങ്ങളുടെ പർച്ചേഴ്‌സിംഗിനായി വ്യാപാരികൾക്ക് പ്രത്യേക ഫണ്ട്
അനുവദിക്കും
8 വ്യാപാരികളുടെ മക്കൾക്കായി വിവിധ പരിശീലന, ബോധവൽക്കരണ പരിപാടികളും, സ്‌കിൽ ഡവലപ്മെന്റ് പ്രോഗ്രാമുകളും സംഘടിപ്പിക്കും.
9. വ്യാപാരം വർധിപ്പിക്കുന്നതിനും ഉപഭോക്താക്കളെ താമരശ്ശേരിയിലേക്ക് ആകർഷിപ്പിക്കുന്നതിനും വേണ്ടി വർഷ ത്തിൽ ഒരിക്കൽ താമരശ്ശേരി ഫെസ്റ്റ് എന്ന പേരിൽ വ്യാപാര മേള സംഘടിപ്പിക്കും. സാംസ്‌കാരിക, കലാ, സാഹിത്യ, വിനോദ, വിജ്ഞാന പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.
10. പാരമ്പര്യ കച്ചവടത്തിന് ഭീഷണിയാവുന്ന ഓൺലൈൻ വ്യാപാരത്തെ ചെറുക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
11. വ്യാപാരികൾക്ക് നേരെയുണ്ടായുന്ന എല്ലാ തരം അതിക്രമങ്ങളെയും ചെറുത്ത് തോൽപ്പിക്കും
12. വ്യാപാരികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി സ്ഥിരം തർക്ക പരി ഹാര സമിതി രൂപീകരിക്കും. 13. വ്യാപാരഭവൻ ആധുനിക രീതിയിൽ നവീകരിക്കും. ലിഫ്റ്റ് സംവിധാനവും ഓഡിറ്റോറിയം നവീകരണവും ഇതി
ൻ്റെ ഭാഗമായി നടപ്പാക്കും.
14- സംഘടനയുടെ ഉടമസ്ഥതയിൽ അമ്പായത്തോടുള്ള ഭൂമിയിൽ ബഹുമുഖ പദ്ധതി കൊണ്ടു വരും.
15. മുതിർന്ന വ്യാപാരികളുടെ മാനസികവും ആരോഗ്യകരവുമായ ഉന്നമനത്തിനായി സീനിയേഴ്‌സ് ക്ലബ് രൂപീകരി ക്കും. ഇതിൻ്റെ കീഴിൽ വിവിധ വിനോദ പരിപാടികൾ സംഘടിപ്പിക്കും. വ്യാപാര ഭവനിൽ സീനിയോഴ്‌സ് ക്ലബിന് സ്ഥല സൗകര്യമൊരുക്കും.
16. സാമ്പത്തികമായി സ്വയം പര്യാപ്‌തരാക്കുന്നതിന് വേണ്ടി വ്യാപാരികളുടെ ഭാര്യമാർക്ക് ബാങ്കുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ വിവിധ സംരംഭങ്ങൾ ആരംഭിക്കും.
17. വ്യാപാരികൾക്കും കുടുംബങ്ങൾക്കും ഉപകരിക്കുന്ന വിധത്തിൽ ഹെൽത്ത് ഇൻഷൂറൻസ് പദ്ധതി നടപ്പാക്കും.
18 സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വ്യാപാരികളുടെ ഭാര്യമാർക്ക് പകുതി വിലയിൽ സ്‌കൂട്ടർ, വ്യാപാരി കളുടെ മക്കൾക്ക് പകുതി വിലയിൽ ലാപ്ടോപ്പ്, വനിതകൾക്ക് പകുതി വിലയിൽ തയ്യൽ മെഷീൻ എന്നിവ വിതരണം ചെയ്യും
19. താമരശ്ശേരി ടൗണിൻ്റെ സൗന്ദര്യവൽക്കരണം ഉൾപ്പെടെയുള്ള വികസനം യാഥാർത്ഥ്യമാക്കുന്നതിന് ഭരണ നേതൃത്വ ത്തിന്റെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
20. വിവിധ ബിസിനസ് മേഖലയുടെ ഉയർച്ചക്ക് ഉപകാരപ്രദമാവുന്ന വിദഗ്‌ധ പരിശീലനം അംഗങ്ങൾക്ക് വേണ്ടി നട
ഇങ്ങനെയൊക്കെയാണെങ്കിലും രണ്ടാമക്കെ പ്രകടനപത്രികയിൽ പറയുന്ന ഓൺലൈൻ വ്യാപാരം നിയന്ത്രണം എങ്ങിനെ നടപ്പിലാക്കും എന്ന് വ്യക്തമാക്കുന്നില്ല, ആഗോളതലത്തിൽ വ്യാപിച്ചു കടക്കുന്ന online വ്യാപാരം താമരശ്ശേരി യുനിറ്റിന് എങ്ങിനെ നിയന്ത്രിക്കാനാവും, പലിശ നിരക്ക് നിശ്ചയിക്കാനുള്ള അധികാരം റിസർവ
ബാങ്കിനായിരിക്കെ വ്യാപാരി സംഘടനക്ക് എങ്ങിനെ പലിശ കുറക്കാൻ ബാങ്കിനോട് ആവശ്യപ്പെടാനാകും, വനിതാ വികസന കോർപ്പറേഷൻ വഴി സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി അംഗീകൃത സൊസൈറ്റികൾ വഴി സബ്സിഡിയിൽ നൽകുന്ന വാഹനങ്ങളും, ഉപകരണ എങ്ങിനെ വ്യാപാരികളുടെ ഭാര്യമാർക്ക് വിതരണം നടത്താനാവും, എന്നതെല്ലാം ചോദ്യചിഹ്നമായി അവശേഷിക്കുമ്പോഴാണ് നാളെ വോട്ടിംഗ് നടക്കുന്നത്.
