Trending

പൊലീസുകാർക്ക് ​വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്; തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിനെത്തി ആലപ്പുഴ ഡിവൈഎസ്പി, രണ്ടു സി പി ഒ മാർക്ക് സസ്പെൻഷൻ, Dyspക്ക് എതിരെ അന്വേഷണം.





എറണാകുളം: അങ്കമാലിയിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ആലപ്പുഴ ഡിവൈഎസ്പിയും പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥർ പരിശോധനക്ക് എത്തിയത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തമ്മനം ഫൈസൽ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ആളാണ്

സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് രണ്ടു പോലീസുകാരെ സസ്പെൻറ് ചെയ്തു, Dyp ക്ക് എതിരെ റിപ്പോർട്ട് സമർപ്പിച്ചു.ആലപ്പുഴ പോലീസ് മേധാവിയുടേതാണ് നടപടി.


Post a Comment

Previous Post Next Post