Trending

വിദ്യാര്‍ഥിനിക്കുനേരെ ബസില്‍ പീഡന ശ്രമം; യുവാവ് റിമാൻഡില്‍

 

 കണ്ണൂർ : ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഹൈസ്കൂള്‍ ജീവനക്കാരൻ പോക്സോ കേസില്‍ പിടിയില്‍.  പിലാത്തറ സ്വദേശി കെ.ജുനൈദിനെ (34)യാണ് പഴയങ്ങാടി സ്റ്റേഷൻ പോലീസ്‌ ഇൻസ്പെക്ടർ എം ആനന്ദകൃഷ്ണൻ അറസ്റ്റ് ചെയ്തത്.

സ്റ്റേഷൻ പരിധിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ബസ് യാത്രക്കിടെ രണ്ടു ദിവസം മുമ്പ് പ്രതിപീഡിപ്പിച്ചത്. കുട്ടി വീട്ടിലെത്തി വിവരം പറയുകയും തുടർന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post