നാദാപുരം: പുറമേരിയിൽ പട്ടാപ്പകൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ .
പുറമേരി സ്വദേശിയും വീട്ടമ്മയുടെ അയൽവാസിയുമായ
നെടുമ്പറക്കണ്ടിയിൽ പ്രജീഷ് (36)നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പുറമേരി മഠത്തിക്കുന്നുമ്മൽ നാരായണിയുടെ രണ്ടേകാൽ പവൻ സ്വർണമാല കവർന്നത്.
വ്യാഴാഴ്ച്ച വൈകുന്നേരം നാല് മണിയോടെ വീടി
ന്റെ അടുക്കള ഭാഗത്ത് നിന്ന് വസ്ത്രം അലക്കുന്നതിനിടെ പിന്നിൽ വന്ന് ചാക്ക് ഉപയോഗിച്ച് മുഖം പൊത്തിപ്പിടിച്ചാണ് കഴുത്തിൽ നിന്ന് മാല തട്ടിപ്പറിച്ചത്.കവർച്ച നടത്തിയ സ്വർണാഭരണം നാദാപുരത്തെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി പ്രതി പോലീസിന് മൊഴി നൽകി.
