Trending

വെട്ടി പൊളിച്ച റോഡുകൾ ഗതാഗത യോഗ്യമാക്കാതെ ഉദ്യോഗസ്ഥരും, കരാറുകാരും സ്വീകരിക്കുന്നത് നിരുത്തരവാദിത്വ സമീപനമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ.






താമരശ്ശേരി: ജലജീവൻ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് എം.കെ.മുനീർ എംഎൽഎ വിളിച്ച് ചേർത്ത കൊടുവള്ളി നിയോജക മണ്ഡലം തലഅവലോകന യോത്തിൽ പദ്ധതി പൂർത്തീകരണം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ ഫണ്ട് ഇല്ലന്ന് പറഞ്ഞ് കൈ മലർത്തി.


പൈപ് സ്‌ഥാപിക്കാനിയി കുത്തി പൊളിച്ചിട്ട റോഡുകൾ മലക്കാലത്തിന് മുൻപ് പൂർവ സ്‌ഥിതിയിലാക്കുമന്ന് പലതവണ തവണ ഉദ്യോഗസ്ഥർ ജന പ്രതിനിധികൾക്ക് ഉറപ്പ് നൽകിയരുന്നെങ്കിലും നിലവിലെ അവസ്ഥയിൽ മഴക്കാലം കഴിഞ്ഞാലും നടപ്പാക്കാൻ കഴിയാത്ത വിധം പദ്ധതി നാഥനില്ലക്കളരിയായിരിക്കുന്നു.

റോഡ് എത്രമാത്രം പൊളിച്ചിട്ടന്നോ, എത്ര നാന്നാക്കിയെന്നോ പറയാൻ പോലും ഇന്നലെ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്‌ഥർക്ക് കഴിഞ്ഞില്ല. കട്ടർ കൊണ്ട് കീറി കുഴിയെടുക്കേണ്ട റോഡുകൾ ജെസിബി ഉപയോഗച്ച് ആവശ്യത്തിലധികം വീതിയിൽ വെട്ടിപ്പൊളിച്ചതും ഇപ്പോൾ പ്രശ‌നമായി, അനാവശ്യമായി റോഡ് കീറിയത് നന്നാക്കാനും ഫണ്ട് ലഭിക്കില്ലത്രേ ഉദ്യോഗസ്‌ഥർ സമയ ബന്ധിതമായി പണി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം ഒഴിഞ്ഞു മാറിയത് യോഗത്തിൽ പങ്കെടുത്ത ജന പ്രതിനിധികളുടെ പ്രതിഷേധത്തിനു ഇടയാക്കി.

പദ്ധതിക്കായി ഗ്രാമീണ റോഡുകൾ മുഴുവൻ കുത്തിപ്പൊളിച്ച് ശേഷം റോഡ് പൂർവ സ്‌ഥിതിയിലാക്കുന്നതിനുപകരം ജനങ്ങളെയാകെ ദുരിത്തിലാക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് യോഗത്തിൽ വ്യക്തമാക്കി.

നാളെയും, മറ്റന്നാളും പഞ്ചായത്ത് പ്രസിഡൻ്റ് മാരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരെ പങ്കെടുപ്പിച്ച് റോഡുകകളുടെ സ്‌ഥിതി വിവര കണക്കുകൾ ശേഖരിക്കാൻ ഇന്നു നടന്ന അവലോകന യോഗം തീരുമാനിച്ചു അതിനുശേഷം രണ്ട് ദിവസത്തിനുള്ളൽ റോഡ് പുനർ നിർമാണത്തിന് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്‌തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എംഎൽഎ മുന്നറിയിപ്പ് നൽകി.

 അവലോകന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാരായ എ അരവിന്ദൻ (താമരശ്ശേരി), പ്രേംജി ജയിംസ് (കട്ടിപ്പാറ), പി.കെ.ഗംഗാധരൻ (ഓമശ്ശേരി), കെ.സന്തോഷ് (മടവൂർ), സാജിദത്ത് (കിഴക്കോത്ത്), ജലവജീവൻ എക്സിക്യൂട്ടിവ് എൻജിനീയർമാരായ കെ.അൻസാർ, പി.ബിജു എന്നിവർ പങ്കെടുത്തു I

Post a Comment

Previous Post Next Post