അഴുക്ക് ചാലുകൾ അടഞ്ഞുകിടക്കുന്നു: കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി താമരശ്ശേരി.
byWeb Desk•
0
താമരശ്ശേരി: കനത്ത മഴയിൽ താമരശ്ശേരി യിലെ റോഡുകൾ വെള്ളത്തിലായി. താമരശ്ശേരി പട്ടണത്തിൽ ബസ് ബേ മുതൽ പോലീസ് സ്റ്റേഷൻ വരെയും, താമരശ്ശേരി ചുങ്കം, കാരാടി എൽഐസി മുതൽ ഫെഡറൽ ബാങ്ക് വരേയും,കെ എസ് ഇ ബിക്ക് സമീപവും ദേശീയ പാത വെള്ളത്തിൽ മുങ്ങി. മിനി ബൈപ്പാസിലും വെള്ളം കയറി.
മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി അടഞ്ഞുകിടക്കുന്ന അഴുക്ക് ചാലുകൾ തുറന്ന് കൊടുക്കാത്തതാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാൻ പ്രധാനകാരണം.