താമരശ്ശേരി: കനത്ത മഴയിൽ വെള്ളം കയറി താമരശ്ശേരി യിലെ റോഡുകൾ വെള്ളത്തിലായി. താമരശ്ശേരി പട്ടണത്തിൽ ബസ് ബേ മുതൽ പോലീസ് സ്റ്റേഷൻ വരെയും, താമരശ്ശേരി ചുങ്കം, കാരാടി എൽഐസി മുതൽ ഫെഡറൽ ബാങ്ക് വരേയും,കെ എസ് ഇ ബിക്ക് സമീപവും ദേശീയ പാത വെള്ളത്തിൽ മുങ്ങി. മിനി ബൈപ്പാസിലും വെള്ളം കയറി. സംസ്ഥാന പാതയിൽ പൂനൂർ അങ്ങാടി, പെരിങ്ങളം വയൽ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി അടഞ്ഞുകിടക്കുന്ന അഴുക്ക് ചാലുകൾ തുറന്ന് കൊടുക്കാത്തതാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാൻ പ്രധാനകാരണം.