കഴിഞ്ഞ മാസം പതിനെട്ടിന് താമരശ്ശേരി കുടുക്കിലുമ്മാരത്ത് വ്യാപാരിയെ കടയിൽ കയറി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അയൂബ് ഖാനെയാണ് പോലീസ് പിടികൂടിയത്.
കേസിലെ മറ്റു രണ്ടു പ്രതികളെ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റു ചെയ്തിരുന്നു.
താമരശ്ശേരി ചുടലമുക്ക് നട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന ഫിറോസ്ഖാൻ (34) കുടുക്കിലുമ്മാരം
ആലപ്പടിമ്മൽ
കണ്ണൻ ഫസൽ എന്ന ഫസൽ (29)
എന്നിവരെയാണ്
കഴിഞ ശനിയാഴ്ച ഡി. വൈ.എസ്.പി അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം കർണാടകയിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ നാട്ടിലേക്ക് പണം
സംഘടിപ്പിക്കാനായി വരുന്നതിനിടെയായിരുന്നു മുക്കം കളൻതോട് വെച്ച് പിടിയിലായത്.
ഈ മാസം പതിനെട്ടിന് ഉച്ചക്ക് ഇതേ കേസിൽ പിടിയിലാവാനുള്ള ചുരുട്ട അയ്യൂബിന്റെ ബന്ധുവിന്റെ വിവാഹവീട്ടിൽ വെച്ച് പ്രതികൾ നാട്ടുകാരുമായി
വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.
കൂടാതെ കഴിഞ്ഞ വർഷം താമരശ്ശേരി,അമ്പലമുക്ക്,കൂരിമുണ്ട എന്ന സ്ഥലത്ത് വെച്ച് ഇതേ സംഘം നാട്ടുകാരെ ആക്രമിക്കുകയും വിവരമറിഞ്ഞെത്തിയപോലീസ് ജീപ്പ് തകർക്കുകയും ചെയ്തിരുന്നു. അന്ന് സംഭവം അറിഞ്ഞു വന്ന വാടിക്കൽ ഇർഷാദ് എന്നാളെയും അക്രമികൾ വെട്ടിപരിക്കേല്പിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച വിവാഹ വീട്ടിൽ വെച്ച് നാട്ടുകാരുമായി വാക്ക് തർക്കമുണ്ടാക്കിയ പ്രതികൾ വൈകിട്ട് ഏഴുമണിയോടെ ഇറച്ചി വെട്ടുന്ന കത്തിയുമായെത്തി ആദ്യം നവാസിനെ കടയിൽ കയറി വെട്ടുകയായിരുന്നു. കഴുത്തിനു വെട്ടിയത് നവാസ് തടഞ്ഞപ്പോൾ കൈപ്പത്തി പിളർന്നു. പിന്നെയും വെട്ടാനോങ്ങിയപ്പോൾ നവാസ് ഓടിരക്ഷപ്പെടുകയായിരുന്നു.
തുടർന്ന് നാട്ടുകാരനായ മാജിദിനെ വെട്ടാനായി മാജിദിന്റെ വീട്ടിലെത്തിയ സംഘത്തെ കണ്ട് മാജിദ് റൂമിൽ കയറി വാതിൽ അടച്ചെങ്കിലും പ്രതികൾ വാതിൽ വെട്ടിപൊളിച്ചു. അപ്പോഴേക്കും ഓടിയെത്തിയ നാട്ടുകാരെ കണ്ട്
പിൻവാങ്ങിയ പ്രതികൾ നാട്ടുകരായ ജവാദ്, അബ്ദുൽ ജലീൽ എന്നിവരുടെ വീടുകളിലും
അക്രമം നടത്തിയ ശേഷം
സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിൽ പെട്ടവരാണ് പ്രതികളെല്ലാം.
.
താമരശ്ശേരി ഇൻസ്‌പെക്ടർ കെ ഒ പ്രദീപ്,എസ് ഐ മാരായ സജേഷ്.സി.ജോസ്, സതീഷ്കുമാർ. ഒ,,പ്രകാശൻ. എം.ഇ,,രാജീവ് ബാബു,,ബിജു. പി,എ എസ് ഐ അഷ്‌റഫ്.വി സീനിയർ സി.പി.ഒ മാരായ ജയരാജൻ എൻ.എം, ജിനീഷ്.പി.പി, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
