ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാക്കളെ പോലീസ് തിരയുന്നു
കഴിഞ്ഞ ചൊവ്വാഴ്ച
ഒരു പ്രായമായ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല തട്ടിപ്പറിച്ച് കടന്നു കളഞ്ഞതും ഇവരാണ്.
മാല തട്ടിപ്പറിച്ചത് മാത്രമല്ല ആ പ്രായമായ സ്ത്രീയെ ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട് .
കോഴിക്കോട് കക്കോടിയിലായിരുന്നു സംഭവം.
സമാന സംഭവമാണ് കുന്ദമംഗലത്തും, പെരിങ്ങളത്തും ഉണ്ടായത്.ഇവരെ തിരിച്ചറിയുന്നവർ കുന്ദമംഗലം പോലീസ് സ്റ്റേഷനിലോ, കക്കോടി പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
