Trending

ഫുട്പാത്തിലെ തകർന്ന സ്ലാബിനുള്ളിൽ കാൽ കുടുങ്ങി വീണ് സ്ത്രീക്ക് പരുക്കേറ്റു.




ഫുട്പാത്തിലെ തകർന സ്ലാബിനുള്ളിൽ കാൽ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

താമരശ്ശേരി: താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിനു സമീപം ഡോൾഫിൻ ടവറിനു മുൻവശത്തെ തകർന്ന സ്ലാബിനുള്ളിൽ കാൽ കുടുങ്ങി വീണാണ് സ്ത്രീക്ക് പരുക്കേറ്റത്.ഇന്നു രാവിലെയായിരുന്നു സംഭവം, ദൃശ്യം സമീപത്തെ cctv യിൽ പതിഞ്ഞു.

താമരശ്ശേരി പട്ടണത്തിൽ പോസ്റ്റ് ഓഫീസ് മുതൽ യുപി സ്കൂൾ വരേയും, എസ് ബി ഐ മുതൽ പഴയ സ്റ്റാൻ്റ് വരെയുള്ള ഭാഗത്തും നടപ്പാതയിലെ സ്ലാബുകൾ തകർന്നു കിടക്കാൻ തുടങ്ങിയിട്ട് 10 വർഷത്തിലധികമായി, ഇതിനകം നിരവധിയാളുകളുടെ കാലുകൾ കുടുങ്ങയും പൊട്ടലടക്കമുള്ള പരുക്കുകൾ ഏൽക്കുകയും ചെയതിട്ടുണ്ട്, എന്നാൽ ഇതുവരെ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ദേശീയപാത വിഭാഗമാണ് പ്രവർത്തി നടത്തേണ്ടതെന്നാണം ഗ്രാമ പഞ്ചായത്ത് അധികൃതർ പറയുന്നത്.

Post a Comment

Previous Post Next Post