Trending

പാലക്കാട് ക്വാറിയിൽ വീണ് സഹോദരങ്ങളുടെ മക്കൾക്ക് ദാരുണാന്ത്യം





പാലക്കാട്: പാലക്കാട് ക്വാറിയിൽ കാൽ വഴുതി വീണ് സഹോദരങ്ങളുടെ മക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് കല്ലടിക്കോട് കീരിപ്പാറ മുണ്ടുള്ളി ക്വാറിയിലാണ് കുട്ടികൾ മുങ്ങി മരിച്ചത്. ചെഞ്ചുരുളി കോണിക്കഴി സ്വദേശികളായ അഭയ് (21), മേഘജ് (18 ) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം. മരിച്ച വിദ്യാർഥികളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വീടിനടുത്ത് ക്വാറിക്ക് അടുത്ത് കൂടെ നടന്നു പോകുന്നതിനിടയിൽ മേഘജ് കാൽ വഴുതി വീഴുകയും രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇത് കണ്ട സമീപവാസി ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോങ്ങാട് അഗ്നിശമന സേനയെത്തി തിരച്ചിൽ നടത്തി ആദ്യം മേഘജിന്റെയും പിന്നീട് അഭയിന്റെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post