താമരശ്ശേരി ചുരത്തിൽ വെച്ച് സ്വകാര്യ ബസ്സിലെ ക്ലീനറെ കാറിലെത്തിയ നാലംഗ സംഘം മർദ്ദിച്ചതായി ജീവനക്കാർ പോലീസിൽ പരാതി നൽകി .
ഇന്നു രാവിലെ 11 മണിയോടെയായിരുന്നു സംഭവം
കൽപ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സ് ചുരം രണ്ടാം വളവിൽ എത്തിയപ്പോൾ മുന്നിൽ തടസ്സം സൃഷ്ടിച്ച കാർ സൈഡ് നൽകുന്നതിനു വേണ്ടി ബസ് ഡ്രൈവർ പലതവണ ഹോർൺ മുഴക്കിയിരുന്നു.
എന്നാൽ കാർ സൈഡു കൊടുത്തില്ലെന്ന് മാത്രമല്ല ചുരത്തിൻ്റെ ആരംഭ ഭാഗം വരെ മുന്നിൽ തടസ്സം സൃഷ്ടിച്ചതായും ഡ്രൈവർ പറഞ്ഞു.
തുടർന്ന് റോഡിന്
വീതി കൂടിയ ഭാഗത്തു കൂടി മറികടക്കാൻ ശ്രമിച്ചപ്പോൾ കാർ ബസ്സിൻ്റെ പിൻഭാഗത്തെ ഡോറിനു സമീപം തട്ടിയതായും,
തുടർന്ന് കാറിൽ ഉണ്ടായിരുന്ന 4 അംഗ സംഘം ബസ് ക്ലീനർ പയോണ സ്വദേശിയായ ജിഷ്ണുവിനെ ബലം പ്രയോഗിച്ച് വലിച്ച് ഇഴച്ച് ഇവരുടെ മാരുതി ഇകോ കാറിൽ കയറ്റി മർദ്ദിച്ചതായും പിന്നീട് അടിവാരം പോലീസ് ഔട്ട് പോസ്റ്റിന് സമീപം ഉപേക്ഷിച്ചതായും , കാറിൽ ഉണ്ടായിരുന്ന ഒരാൾ ബസ്സിനു നേരെ കല്ലെടുത്ത് എറിഞ്ഞതായും ബസ് ജീവനക്കാർ പറയുന്നു.
കാർ യാത്രികർ പുതുപ്പാടി പഞ്ചായത്ത് ബസാറിന് സമീപം താമസക്കാരാണ് എന്ന വിവരം ലഭിച്ചതായും ബസ് ജീവനക്കാർ പറഞ്ഞു.
ബസ് ക്ലീനർ ജിഷ്ണ
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അതേ സമയം കാർ യാത്രക്കാരിൽ ഒരാൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും, താമരശേരി പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
രാവിലെ 10.55യായിരുന്നു സംഭവം.
രണ്ടാം വളവു മുതൽ അടിവാരം വരെ മാരുതി Eco.
പുതുപ്പാടി പഞ്ചായത്ത് ബസാർ, 4 പേരാണ് കാറിൽ ഉണ്ടായിരുന്നത്. Driver Noushad.
4 പേർ ചേർന്ന് ക്ലീനറായ ജിഷ്ണു പയോണ,
വലിച്ച് ഇഴച്ച് കൊണ്ടുപോയി o Pയിൽ ഉപേക്ഷിച്ചു.
ബസ് ഡ്രൈവർ ഷാനുവും, ക്ലീനറും പോലീസിൽ പരാതി.
ജിഷ്ണു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കാർ യാത്രക്കാരനായ ഒരാളും പരാതി നൽകി. ബസ്സിൻ്റെ ഗ്ലാസിന് നേരെ കല്ലേറ് നടത്തി.
