മുക്കം: അഗസ്ത്യൻ മൂഴിയിൽ അമിതഭാരവുമായി വന്ന ലോറി ഒരു വശത്തേക്ക് ചരിഞ്ഞ് റോഡിൽ തടിക്കഷങ്ങൾ ചിതറി ഗതാഗതം തടസപ്പെട്ടു.
തിരുവമ്പാടി എസ്റ്റേറ്റിൽ നിന്നും പെരുമ്പാവൂരിലേക്ക് റബർ തടിയുമായി പോവുകയായിരുന്ന ലോറിയാണ് അഗസ്ത്യമുഴി - തിരുവമ്പാടി റോഡിലെ അഗസ്ത്യൻ മൂഴി അങ്ങാടിയിൽ ഒരു വശത്തേക്ക്
ചരിഞ്ഞത്.
റോഡ് പ്രവർത്തി നടക്കുന്നതിന്റെ ഭാഗമായി കലിങ്ക് നിർമാണം നടക്കുന്ന ഭാഗത്താണ് ലോറി ഒരു വശത്തേക്ക് ചരിഞ്ഞത്.
ലോറിയിലുണ്ടായിരുന്ന തടിക്കഷണങ്ങൾ കെട്ടഴിഞ്ഞ് റോഡിലേക്ക് വീണതു കാരണമാണ് ഗതാഗതം തടസ്സപ്പെട്ടത്
ആർക്കും പരിക്കില്ല.
