Trending

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു




 
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിച്ചു കൊണ്ട് മഹത്തായ ഭാരതത്തെ മുൻപോട്ട് നയിച്ച  രാജീവ്‌ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനം.  താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ   ഇന്നു  രാവിലെ   കോൺഗ്രസ്‌ ഓഫീസിൽ വെച്ച് നടന്നു.  പുഷ്പാർച്ചനയിലും പ്രതിജ്ഞയിലും നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു
മണ്ഡലം പ്രസിഡന്റ്‌ എം സി നാസിമുദ്ധീന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ പി സി സി മെമ്പർ എ അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.


നവാസ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , ടി പി ഷരീഫ്, സുമരാജേഷ്, കദീജസത്താർ, വി കെ കബീർ,രാജേഷ് കോരങ്ങാട് എന്നിവർ രാജീവ്‌ ഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചു

Post a Comment

Previous Post Next Post