നാദാപുരം:
നാദാപുരത്ത്
കൂൺ കഴിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധ.
വരിക്കോളി സ്വദേശികളായ
പൊക്കൻ (88) , സുനിൽ (48 ), ഭാര്യ റീജ (40) മകൻ ഭഗത് സൂര്യ (13) എന്നിവർ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വീട്ടിന് സമീപത്ത് നിന്നും ലഭിച്ച കൂൺ കഴിച്ച് ഇവർക്ക് ശരീര അസ്വസ്ഥതകളും ഛർദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു.
