Trending

രക്തദാന-തിമിരനിർണ്ണയ ക്യാമ്പ് നടത്തി





താമരശ്ശേരി: റെഡ് കെയർ വെഴുപ്പൂരിന്റെ ആഭിമുഖ്യത്തിൽ  രക്തദാന-തിമിരനിർണ്ണയ ക്യാമ്പ് നടത്തി.


 MVR ഹോസ്പിറ്റൽ, CMC വി ട്രസ്റ്റ്‌ കണ്ണാശുപത്രി എന്നിവരുമായി സഹകരിച്ചാണ്  രക്തദാന-തിമിരനിർണ്ണയ ക്യാമ്പ്  നടത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടനം പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗം എ അരവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.റെഡ് കെയർ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ്  സെക്രട്ടറി ശ്രീജിത്ത്‌ സി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ബിജീഷ് ഉണ്ണി അധ്യക്ഷത വഹിച്ചു MVR ഹോസ്പിറ്റൽ  ഡോ : വാഫിദ ,CMC ഹോസ്പിറ്റൽ ഡോ : രോഹിത് ആശംസകൾ അറിയിച്ചു വി എം മോഹൻദാസ് നന്ദി പറഞ്ഞു. ബെജി ബി ആർ, മനോജ്‌ എ പി, അശ്വിൻ എ പി, സുരേന്ദ്രൻ പുതുക്കുടി, ബബ് ലു, അപർണ ജിഷ്ണു എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post