പുതുപ്പാടിയിലേയും, താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി കൂടാതെ പരിസര പ്രദേശങ്ങളിലേയും മരണവാർത്തകൾ അപ്പപ്പോൾ പത്ര, ഓൺലൈൻ മാധ്യമങ്ങൾക്കും, മരണ വാർത്ത എന്ന സ്വന്തം വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ജനങ്ങൾക്ക് എത്തിച്ചു നൽകിയിരുന്ന ഇടക്കുന്നുമ്മൽ അമ്മദ് ( ഭായ് മുഹമ്മദ്) അന്തരിച്ചു. 59 വയസ്സായിരുന്നു.
പിതാവ്:പരേതനായ ഇടക്കുന്നുമ്മൽ അബു
മാതാവ്: പാത്തുമ്മ
ഭാര്യ:സാബിറ
മക്കൾ:അബു അസ്‌ലം,നാജിയ ,ഷഹന
മരുമക്കൾ:ജംഷീർ,നൗഫൽ
സഹോദരങ്ങൾ:ഫൈസൽ, സുബൈർ, സുഹറ, റംല, റസിയ,ഫൗസിയ
മയ്യിത്ത് നിസ്കാരം നാളെ(തിങ്കൾ ) രാവിലെ 8.30 ന് അടിവാരം ജുമാ മസ്ജിദിൽ.
