താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ഫ്രഷ് കട്ട് എന്ന കോഴി, അറവ് മാലിന്യ പ്ലാൻറിനെ തിരെ ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. ഫാക്ടറിയിലെ ദുർഗന്ധം മൂലം ദുരിതമനുഭവിക്കുന്ന ഇരകളാണ് കൺവെൻഷനിൽ പങ്കെടുത്തത്.മൈക്കാവ് കരിമ്പാലൻകുന്ന് വെച്ച് നടന്ന
കൺവെൻഷൻ തിരുവമ്പാടി MLA ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഫാക്ടറി ഉടമകൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തങ്ങൾക്കനുകൂലമായി റിപ്പോർട്ടുകൾ സംഘടിപ്പിക്കുന്നതിനാലാണ് ഇരകളുടെ ഹരജികൾ ഹൈക്കോടതിയിൽ അടക്കം പരാജയപ്പെടാൻ കാരണമാവുന്നതെന്നും, ജനങ്ങൾ ഒറ്റക്കെട്ടായി സംഘടിച്ചാൽ ചെറുത്തു നിൽക്കാൻ സാധിക്കുമെന്നും ലിൻ്റോ ജോസഫ് പറഞ്ഞു. സമരക്കാർക്കൊപ്പം താനും കൂടെയുണ്ടാവുമെന്നും എം എൽ എ പറഞ്ഞു.ഈ മാസം 20 ന് ഫാക്ടറിയിലേക്ക് ജനകീയ മാർച്ച് നടത്തും.
ഏ.എം ഫൈസൽ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ അലക്സ് തോമസ് - പഞ്ചായത്ത് പ്രസിഡൻ്റ് കോടഞ്ചേരി, വി.കെ വിനോദ് സി.പി.ഐ.എം ഏരിയ സെക്രട്ടറി, സി. കെ കാസിം മുസ്ലിം ലീഗ് മണ്ടലം പ്രസിഡൻ്റ്, ബോസ് ജേക്കബ്ബ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ഫാ. സിബി പൊൻപാറ പ്രിൻസിപ്പാൾ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കൂടത്തായി. ഫാ. ബേസിൽ തമ്പി (സെൻ്റ് മേരീസ് യാക്കോബായ പള്ളി, മൈക്കാവ്) , ഫാ . എബി കുര്യൻ ( സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി, മൈക്കാവ്) ജോബി ഇലന്തൂർ, ചിന്നമ്മ മാത്യു, ജോർജൂട്ടി വിളക്കുന്നേൽ, തമ്പി പറക്കണ്ടത്തിൽ, അഹമ്മദ് കോയ, ആൻ്റു എം.കെ, ഷിക്കത്ത്, എന്നിവർ സംസാരിച്ചു. ഷാനു കെ.എ. നന്ദി പറഞ്ഞു.
