Trending

കാവ് സംരക്ഷണത്തിനായ് വൃക്ഷ തൈകൾ കൈമാറി.





താമരശ്ശേരി:സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ വിളയാറചാലിൽ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായി കെടവൂർ ചാലപ്പറ്റ ശിവക്ഷേത്രത്തിലേക്ക് ഭാരവാഹികൾക്ക് കാവ് സംരക്ഷണത്തിനായ് നൂറ് കണിക്കൊന്ന തൈകളും, കമണ്ഡലു,വഹ്നി, കായാമ്പൂ,നാഗലിംഗ മരം തൈകളും മറ്റ് അപൂർവ്വ വൃക്ഷതൈകളും  കൈമാറി. ക്ഷേത്രം ഭാരവാഹി ഉണ്ണികൃഷ്ണൻ നമ്പൂതിരി മാസ്റ്റർ ,മറ്റ് ഭാരവാഹികളും,മാതൃസമിതി അംഗങ്ങളും തൈകൾ ഏറ്റുവാങ്ങി.റെസിഡൻസ് പ്രസിഡന്റ്‌ ഷനീത് കുമാർ, ട്രഷറർ. സുരേഷ്. പി. ആർ, വൈസ്. പ്രസിഡന്റ്‌ സുരേഷ് കെ. പി മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

 ആവശ്യമായ തൈകൾ ഇല നേച്ചർ ഫൌണ്ടേഷൻ ജില്ലാ കോർഡിനേറ്റർ ബിനീഷ് കുമാർ താമരശ്ശേരിയാണ് സൗജന്യമായി എത്തിച്ചു നൽകിയത്.

Post a Comment

Previous Post Next Post