താമരശ്ശേരി ചുരം ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിന് പിന്നിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട ആളെ കുറിച്ച് സൂചന ലഭിച്ചു.
മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച ആധാർ കാർഡിലെ വിലാസ പ്രകാരം ഇടുക്കി വട്ടവട കോവിലൂർ - കുന്നത്ത് ജോർജ് ഏലിയാസ് ജോഷി (61) എന്നയാളുടെ ബോഡിയാണെന്നാണ് സൂചന.
താമരശ്ശേരി പോലീസ് വീട്ടുകാരുമായി ബന്ധപ്പെട്ടു,
ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞ ശേഷം നാളെ പോസ്റ്റ്മോർട്ടം നടക്കും.
