ബാലുശ്ശേരി : പനങ്ങാട് ടിപ്പര്‍ ലോറിക്ക് നേരെ അക്രമം.
പനങ്ങാട് പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് വൈകീട്ടോടെയാണ് ടിപ്പർ ലോറിക്ക് നേരെ ബിയര്‍ കുപ്പി ഉപയോഗിച്ച് നാലുപേരടങ്ങുന്ന സംഘം അക്രമം നടത്തിയതായി ഡ്രൈവർ പരാതി നൽകിയത്.
അക്രമത്തില്‍ ഡ്രൈവര്‍ പൂനൂര്‍ സ്വദേശി ആഷിഖിനും, സുഹൃത്ത് റാഷിദിനും പരുക്കേറ്റു.ഇവര്‍ ബാലുശ്ശേരി ഗവ.തലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. റോഡുപണിക്കായി മെറ്റല്‍ ഇറക്കിവരുന്നതിനിടയിലാണ് അക്രമമുണ്ടായതെന്ന് ഇവര്‍ പറയുന്നു.
കാറിലെത്തിയ സംഘം ലോറിക്ക് കുറുകെ കാര്‍ നിര്‍ത്തി അപ്രതീക്ഷിതമായി അക്രമിക്കുകയായിരുന്നുവെന്ന് ആഷിഖ് പറഞ്ഞു.
ലോറിക്ക് അകത്തു കയറിയ അക്രമികള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായും പറയുന്നു.
ഷാഹിന ആനപ്പാറയുടെ ഉടമസ്ഥയിലുള്ള കെഎല്‍ 56 എച്ച് 388 നമ്പര്‍ ലോറിയാണ് അക്രമിക്കപ്പെട്ടത്. നേരത്തെ മെറ്റല്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടു ഈ ലോറിയിലുണ്ടായിരുന്ന ഡ്രൈവറുമായി അക്രമിച്ച സംഘത്തിന് പ്രശ്‌നങ്ങളുണ്ടായിരുന്നതായിരുന്നതായും, അതായിരിക്കാം അക്രമത്തിന് കാരണമെന്നും ആനപ്പാറ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ സായിഷ്‌കുമാര്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോറിയുടെ സൈഡ് ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്.
