Trending

റെയോണ എം ആൻ്റുവിന് നാട്യശ്രീ പുരസ്ക്കാരവും കലാശ്രീ പുരസ്ക്കാരവും സമ്മാനിച്ചു





താമരശ്ശേരി:
കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും വിസ്മയം തീർത്ത കോടഞ്ചേരി പഞ്ചായത്ത് മൈക്കാവ് സ്വദേശിനി റെയോണ എം ആൻ്റുവിന് നാട്യശ്രീ പുരസ്ക്കാരവും കലാശ്രീ പുരസ്ക്കാരവും സമ്മാനിച്ചു. കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിനെ പ്രതിനിധീകരിച്ച് കുച്ചിപ്പുടിയിൽ A ഗ്രേഡ് കരസ്ഥമാക്കിയ റെയോണ  നൃത്തസമുന്വയം കലാഗൃഹം കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആദിശങ്കരാ ഇൻ്റർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ആൻ്റ് കോമ്പിറ്റേഷനിലാണ് കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചത്.  സീനിയർ വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റെയോ ണയ്ക്ക് ജനറൽ സെക്രട്ടറി പ്രസാദ് ഭാസ്കർ  നാട്യശ്രീ പുരസ്കാരവും  മോഹിനിയാട്ടത്തിൻ്റെ മികച്ച പ്രകടനത്തിന് നൃത്തസമുന്വയം കലാഗൃഹം
പ്രസിഡൻ്റ് കലാമണ്ഡലം സത്യവ്രതൻ   കലാശ്രീ പുരസ്കാരവും സമ്മാനിച്ചു. കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് റെയോണ. ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ചു വരുന്ന റെയോണ  കേരളത്തിനകത്തും പുറത്തും വിവിധ നൃത്തോത്സവങ്ങളിൽ  പങ്കെടുത്ത് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.. കോഴിക്കോട് കെ.എസ്.എഫ് ഇ യിലെ അസിസ്റ്റന്റ് മാനേജർ ആൻ്റു എം കെ യുടെയും   പള്ളിപ്പുറം ജി.എം.യു.പി. സ്കൂളിലെ അദ്ധ്യാപികയായ ഇന്ദുവിൻ്റെയും  മകളാണ് റെയോണ എം ആൻ്റു. റോണു എം ആൻ്റു സഹോദരനാണ്.

Post a Comment

Previous Post Next Post