താമരശ്ശേരി:സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ വിളയാറച്ചാൽ
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വീടുകളിൽ ബോധവൽക്കരണ നോട്ടീസ് നൽകുകയും, വീടുകളിൽ ശുചീകരണ പ്രവർത്തനം നടത്തുകയും, റെസിഡൻസ് പരിധിയിലൂടെ ഉള്ള 14,15 വാർഡിന്റെ പ്രധാന റോഡിന്റെ ഇരുഭാഗങ്ങളിലും ഉള്ള മാലിന്യങ്ങൾ ഹരിതസേനക്ക് കൈമാറുന്നതിന് ശേഖരിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും പതിനാലാം വാർഡ് മെമ്പറുമായ എം. ടി. അയ്യൂബ്ഖാൻ ഉദ്ഘാടനം നിർവ്വഹിച്ചു. പതിനഞ്ചാം വാർഡ് മെമ്പർ യുവേഷ് എം. വി ആശംസകൾ നേർന്നു.അസോസിയേഷൻ പ്രസിഡന്റ് ഷനീത് കുമാർ , സെക്രട്ടറി ജയൻ ഗ്രീഷ്മം, വൈസ്. പ്രസിഡന്റ് സുരേഷ് കെ. പി, ജോ. സെക്രട്ടറി ബിനീഷ് കുമാർ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
