രക്ഷിതാക്കൾ വോട്ട് ചെയ്യാൻ പോയ സമയത്തും വിഷു ദിവസവും കുട്ടികളെ വീട്ടിൽവെച്ച് ലൈംഗീകമായി ഉപദ്രവിച്ചെന്നാണ് പരാതി. അഞ്ച് വയസിൽ താഴെ പ്രായമുള്ളവരാണ് രണ്ട് കുട്ടികളും.
അംഗനവാടി ജീവനക്കാർ, ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ മൊഴി രേഖപ്പെടുത്തിയ ശേഷം നാദാപുരം ഡിവൈസ്പിക്ക് കൈ മാറുകയായിരുന്നു. ഇന്നലെ രാത്രിയാണ് വളയം പൊലീസ് ഇയാളെ വളയം ഗവണ്മെന്റ് ആശുപത്രി റോഡിൽ വെച്ച് കസ്റ്റഡിയിൽ എടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കും.
.................................
മോഷണ കേസിൽ തടവും , പിഴയും ശിക്ഷ
17 വർഷമായി ഒളിവിൽ കഴിയുകയിരുന്ന പ്രതി അറസ്റ്റിൽ
നാദാപുരം : മോഷണ കേസിൽ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ 17 വർഷമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ചെക്യാട് സ്വദേശി
പാറച്ചാലിൽ കബീർ ( 43 ) നെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. 2002 ൽ ചെക്യാട് പുളിയാവിൽ വീട്ടമ്മയെ അക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണ കമ്മൽ കവർന്ന കേസിൽ കബീറിനെ രണ്ടര വർഷം തടവും , പിഴയും
നാദാപുരം കോടതി ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ കബീർ
ഒളിവിൽ പോവുകയായിരുന്നു. ബുധനാഴ്ച്ച രാത്രി പ്രതി നിട്ടൂരിലെ മാതാവിന്റെ വീട്ടിൽ എത്തുന്നതായി വിവരം ലഭിച്ച പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
പോലീസ് സംഘത്തെ കണ്ട് വീട്ടിൽ നിന്നിറങ്ങി ഓടി രക്ഷ
പ്പെടാൻ ശ്രമിച്ച പ്രതിയെ ഒരു കിലോ മീറ്ററോളം
പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു
സംസ്ഥാനത്ത് ഒമ്പത് പോലീസ് സ്റ്റേഷനുകളിലായി മോഷണം, കവർച്ച ,
പിടിച്ച് പറി , മയക്ക് മരുന്ന് തുടങ്ങി 19 ഓളം കേസു കളിൽ പ്രതിയാണ് കബീർ .
. വളയം എസ് എച്ച് ഒ കെ.എസ്. അ
ജേഷിന്റെ നിർദ്ദേശപ്രകാരം
എ എസ് ഐ ടി.കെ. പ്രദീപ് കുമാർ, എസ് സി പി ഒ എം.പി.പ്രകാശൻ ,രജീഷ് കുമാർ ,
സി പി ഒ സുബിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പടം . പ്രതി കബീർ.

