Trending

രണ്ടര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ




നാദാപുരം: രണ്ടര കിലോ വിലധികം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി
നാദാപുരത്ത്
 അറസ്റ്റിൽ .വെസ്റ്റ് ബംഗാൾ ബർദ് മാൻ സ്വദേശി അബ്ദുള്ള മൊല്ല (21) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.


നാദാപുരം സി ഐ ഇ വി ദിനേശിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച
രാവിലെ നാദാപുരം ബസ്സ് സ്റ്റാൻ്റിൽ  ബസ്സിൽ നടത്തിയ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ച നിലയിൽ രണ്ടര കിലോ വിലധികം കഞ്ചാവ് കണ്ടെത്തിയത്.വെസ്റ്റ് ബംഗാളിൽ നിന്ന് ട്രെയിൻ മാർഗം വടകരയിലെത്തി സ്വകാര്യ ബസ്സിൽ വാണിമേലി ലേക്കുള്ള യാത്രക്കിടെയാണ് നാദാപുരത്ത് നിന്ന് പ്രതിയെ പിടികൂടിയത്. വെസ്റ്റ് ബംഗാളിൽ നിന്ന് വിൽപനക്കെത്തിച്ചതായിരുന്നു കഞ്ചാവ് .റൂറൽ എസ് പി യുടെയും ,ഡി വൈ എസ് പിയുടെയും നിർദ്ദേശ പ്രകാരം ലഹരി വസ്തുക്കൾക്കായുള്ള പരിശോധന കർശനമാക്കിയിരുന്നു.
എസ് ഐ . എം  നൗഷാദ് ,എസ് ഐ .കെ കെ സുരേഷ് ബാബു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
പടം - പ്രതി

Post a Comment

Previous Post Next Post