ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്റഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ ഖദീജ സത്താർ അധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ.കൗസർ മാസ്റ്റർ, വി.കെ.അബ്ദുഹാജി, എം.സി നാസിമുദ്ദീൻ, കെ.എം ബാബു, പി.എം. മുത്തുക്കോയ തങ്ങൾ, എ.കെ.മുഹമ്മദ് മാസ്റ്റർ, നവാസ് ഈർപ്പോണ, എം.സി മുനീർ മാസ്റ്റർ, പി.കെ.അഹമ്മദ് കുട്ടി മാസ്റ്റർ, പി പി.പോക്കർ മാസ്റ്റർ,രാധ ടീച്ചർ, കെ.അഷ്റഫ് ,ഹിറാഷ് വി.കെ. തുടങ്ങിയവർ സംസാരിച്ചു. ഈർപ്പോണ അങ്കണവാടിയിൽ നിന്ന് ഈർപ്പോണയിലേക്ക് കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറസാന്നിധ്യത്തിൽ ആമിന ടീച്ചറെ ആനയിച്ചു. ഫസൽ കൊടുവള്ളിയുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു
