Trending

LSS ജേതാവിനെ അനുമോദിച്ചു






താമരശ്ശേരി കെടവൂർ എം എം എ എൽ പി സ്കൂളിൽ ഈ വർഷം എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നിയ ഫാത്തിമയെ അധ്യാപകരും പിടിഎ പ്രതിനിധികളും വീട്ടിലെത്തി അനുമോദിച്ചു. 2023 24 വർഷത്തിൽ താമരശ്ശേരി സബ് ജില്ലാതലത്തിൽ വാഗ്മയം ഭാഷാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മിടുക്കിയാണ് നിയ ഫാത്തിമ. കൂടാതെ അറബിക് ടാലൻറ് ടെസ്റ്റ്, അൽ മാഹിർ അറബിക് പരീക്ഷ , ശാസ്ത്രമേള മുതലായവയിൽ ജേതാവുമാണ്. ചുങ്കം ഇരുമ്പിഞ്ച്ചീടം കുന്നുമ്മൽ നാസിർ, ഫൗസിയ ദമ്പതികളുടെ മകളാണ്.  എച്ച് എം ദിൽഷ. പി , രേഖ  എൻ, പിടിഎ പ്രസിഡണ്ട് ജസീർ കെ പി മുതലായവർ വീട്ടിലെത്തി അഭിനന്ദിച്ചു.

Post a Comment

Previous Post Next Post