.
താമരശ്ശേരി ചുരത്തിൽ വച്ച് സ്വർണ്ണ വ്യാപാരിയെ തടഞ്ഞു നിർത്തി വാഹനവും പണവും കവർന്ന കേസിൽ രണ്ട് പ്രതികളെ കൂടി പോലീസ് പിടികൂടി.
കോഴിക്കോട് റൂറൽ എസ്.പി ഡോ.അർവിന്ദ് സുകുമാർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പി, എം.പി.വിനോദിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് പുലർച്ചെ പാലക്കാട്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നിന്നുമാണ് അറസ്റ് ചെയ്തത്.
പാലക്കാട് കണ്ണമ്പ്ര പാലത്ത് പറമ്പിൽ ജിത്ത്,(29), തൃശൂർ കൊടുങ്ങല്ലൂർ കുഴിക്കണ്ടത്തിൽ ഹനീഷ് (39), എന്നിവരെയാണ് അറസ്റ് ചെയ്തത്.
2023 ഡിസംബർ മാസം പതിമൂന്നിന് മൈസൂരിൽ നിന്നും സ്വർണ്ണം എടുക്കാൻ കൊടുവള്ളിയിലേക്ക് വന്ന വ്യാപാരിയെ താമരശ്ശേരി ചുരത്തിൽ തടഞ്ഞ് നിർത്തി മർദ്ദിച്ചു ക്വട്ടേഷൻ സംഘം 68 ലക്ഷം രൂപയും കാറും തട്ടിയെടുത്തത്. രണ്ട് ദിവസത്തിന് ശേഷം 15-തീയതി ആണ് ഇയാൾ പോലീസിൽ പരാതി നൽകിയത്.
സംഭവത്തിനു ശേഷം താമരശ്ശേരി,കൊടുങ്ങല്ലൂർ, മാള എന്നിവിടങ്ങളിൽ
നിന്നായി എട്ട് പ്രതികളെ പോലീസ് പിടികൂടിയിരുന്നു.ഇതോടെ കേസിലെ പത്തു പ്രതികൾ പിടിയിലായി.
സംഭവ ശേഷം തമിഴ്നാട്ടിലും കർണാടകത്തിലും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ നാട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആണ് പോലീസ് പ്രതികളെ പാലക്കാടും കൊടുങ്ങല്ലൂർ എത്തി അറസ്റ് ചെയ്തത്.കൂടാതെ കൃത്യത്തിനുപയോഗിച്ച് രണ്ടു കാറും ഒരു ജീപ്പും നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിൽ താമരശ്ശേരി ഇൻസ്പെക്ടർ കെ.ഒ.പ്രദീപ് സബ്ബ് ഇൻസ്പെക്ടർ
സജേഷ് സി ജോസ്, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്,എ എസ് ഐ മാരായ പി.അഷറഫ് സുജാത് എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയരാജൻ പനങ്ങാട്, ജിനേഷ് ബാലുശ്ശേരി ,രാഗേഷ്,ഹോം ഗാർഡ് സജി.വി.പി ..എന്നിവർ ആണ് ഉണ്ടായിരുന്നത്.
പ്രതികളെ താമരശ്ശേരി കോടതിയി റിമാൻഡ് ചെയ്തു.
