Trending

താമരശ്ശേരിയിൽ ഹജ്ജ് വാക്സിനേഷൻ ആരംഭിച്ചു.






 താമരശ്ശേരി: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിനു പോകുന്ന  തീർത്ഥാടകർക്കുള്ള  വാക്സിനേഷൻ ക്യാമ്പ്  താമരശ്ശേരിയിൽ ആരംഭിച്ചു.കൊടുവള്ളി എം എൽ എ ഡോ.എം കെ മുനീർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  കെ എം അഷറഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.






 രാവിലെ 8 മണി മുതൽ  താമരശ്ശേരി ഗവ താലൂക്ക് ആശുപത്രിയിലാണ് വാക്സിനേഷൻ ആരംഭിച്ചത്. ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി, കുന്ദമംഗലം നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്കാണ് വാക്സിൻ നൽകുന്നത്.





താമരശ്ശേരിയിലെ പ്രത്യേക ക്യാമ്പിൽ വച്ച്  1200ഓളം പേർക്കാണ്   വാക്സിൻ നൽകുനത്.











എ കെ കൗസർ സ്വാഗതം പറഞ്ഞ ചടങ്ങിൽ
പ്രേംജി ജെയിംസ് (കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.), മെഹറൂഫ് (ബ്ലോക്ക് പഞ്ചായത്ത് അംഗം),
പി സി ഹബീബ്‌ തമ്പി, ലത്തീഫ് ഫൈസി തുടങ്ങിയവർ സംസാരിച്ചു.


Post a Comment

Previous Post Next Post