താമരശ്ശേരി:ചുരത്തിൽ പിപ്പിലിത്തോട് ബസ് സ്റ്റോപ്പിന് പിൻവശം റബർ തോട്ടത്തിൽ മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി, നേരത്തെ ഇടുക്കി വട്ടവട താമസക്കാരനായിരുന്ന കുന്നത്ത് ജോർജ് ഏലിയാസ് ജോഷി ( 61 ) ൻ്റെ മൃതദേഹമാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്.ഇപ്പോൾ എറണാകുളം വാഴക്കുളത്താണ് താമസം. അവിവാഹിതനായ ഇയാൾ ജോലി തേടി വയനാട്ടിലേക്ക് പോകുകയായിരുന്നു.
മാസങ്ങൾക്ക് മുമ്പ് വീട് വിട്ടിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു.
വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. താമരശ്ശേരി എസ് ഐ ബാബുരാജിൻ്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.