Trending

ആരും തോറ്റില്ല;താമരശ്ശേരി വ്യാപാരി തിരഞ്ഞെടുപ്പിൽ നടന്നതെന്ത്...?






ഏറെ വീറും വാശിയും നിറഞ്ഞ താമരശ്ശേരി വ്യാപാരി വ്യസായി യൂനിറ്റ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ നടന്നതെന്തെന്ന ചോദ്യം പല കോണിൽ നിന്നും ഉയരുന്നുണ്ട്.

ഇന്നലെ രാവിലെ 10 മണിയോടു കൂടിയാണ് വാർഷിക ജനറൽ ബോഡയുടെ റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നത്, 12 മണിയോടെ ജില്ലാ പ്രസിഡൻ്റ് പരിപാടി ഉദ്ഘാടനം ചെയ്തു, തുടർന്ന് റിപ്പോർട്ട്, കണക്ക് എന്നിവയുടെ അവതരണവും, അംഗീകരിക്കലും നടന്ന ശേഷം അധ്യക്ഷൻ്റെ പ്രസംഗവും, അതിഥികളുടെ പ്രസംഗവും നടന്നു.

ഇതിനു ശേഷമാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക് കടന്നത്. രണ്ടു പേരെയാണ് സദസ്സിൽ നിന്നും  നാമനിർദ്ദേശം ചെയ്തത്, ഒന്ന് നിലവിലെ പ്രസിഡൻ്റ് അമീർ മുഹമദ് ഷാജിയും, രണ്ടാമൻ മുൻ പ്രസിഡൻ്റ് പി സി അഷറഫും.

രണ്ടു പേരും മത്സര രംഗത്ത് ഉറച്ചു നിന്നും, അതോടെയാണ് വോട്ടെടുപ്പിന് കളമൊരുക്കിയത്. ജില്ലാ നേതൃത്വത്തിനു കീഴിൽ നിയമിച്ച ഇലക്ഷൻ ഭരണാധികാരിയുടെ ഒപ്പും സീലുമുള്ള പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരെഴുതി പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് നടന്നത്.

ആകെ 573 പേർ വോട്ടു രേഖപ്പെടുത്തി, വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഇരു സ്ഥാനാർത്ഥികളും 285 വോട്ട് വീതം നേടി.മൂന്ന്ട്ട് വോട്ട് അസാധുവായി, രണ്ടെണ്ണം വ്യക്തതയില്ലാത്തതിനാലും, ഒരണ്ണത്തിൽ അനുപമ എന്ന് സ്ഥാപനത്തിൻ്റെ പേരു മാത്രം എഴുതിയതിനാലുമായിരുന്നു അസാധുവായത്.

ഇതോടെ ജനവിധി അംഗീകരിച്ച് പോളിംഗ് ഏജൻ്റുമാർ രേഖകളിൽ ഒപ്പിട്ട് വേദിയിൽ നിന്നും ഇറങ്ങി.

ഇതിനു ശേഷം സദസ്സിലെത്തിയ പിസി അഷറഫിൻ്റെ പോളിംഗ് ഏജൻ്റ് വിവരം തങ്ങളുടെ കൂടെയുള്ളവരെ അറിയിച്ചതോടെ രംഗം മാറി, അനുപമ എന്ന് എഴുതിയ വോട്ട് അഷറഫിനായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടു, എന്നാൽ ഭരണാധികാരി തയ്യാറായില്ല.ഇതോടെ വോട്ടെടുപ്പ് നടന്ന ഹാളിൽ ബഹളവും, കയ്യേറ്റവും നടക്കുകയും, പ്രവർത്തകർ വേദിയിലേക്ക് കയറുകയും ചെയ്തു. രംഗം വശളാവുന്ന അവസ്ഥയിലേക്ക് പോകും എന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്ന്

താമരശ്ശേരി സിഐ പ്രദീപിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

ഇരുകൂട്ടർക്കും തുല്യ വോട്ട് ലഭിച്ചതിനാൽ രണ്ടു സ്ഥാനാർത്ഥികളെയും ജില്ലാ നേതൃത്വം ചർച്ചക്ക് വിളിച്ചു.
ഇതിൽ മുന്നോട്ട് വെച്ച നിർദ്ദേശം ഒന്നുകിൽ ടോസ് ഇട്ട് വിജയിയെ തീരുമാനിക്കുക, അല്ലെങ്കിൽ അധികാരം പങ്കുവെക്കുക, ആദ്യ വർഷം പി സി അഷറഫും, രണ്ടാം വർഷം ഷാജിയും പ്രസിഡൻ്റ് പദവി അലങ്കരിക്കുകയും ഇരുവരും മാറി മാറി ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുക എന്നതായിരുന്നു നിർദ്ദേശം.

എന്നാൽ രണ്ടു വർഷവും പ്രസിഡണ്ട് സ്ഥാനത്ത് അഷറഫ് തുടരട്ടെ എന്ന നിലപാട് ഷാജി ജില്ലാ നേതൃത്വത്തെ അറിയിക്കുകയും, തൻ്റെ അനുയായികളെ തീരുമാനം ബോധ്യപ്പെടുത്തുകയും ചെയ്തു, ഇതേ തുടർന്ന് പി സി അഷറഫിനെ പ്രസിഡൻറായി ജില്ലാ നേതൃത്യം പ്രഖ്യാപിച്ചു.

ഇതോടൊപ്പം മറ്റു ഭാരവാഹികളെ തീരുമാനിക്കാനുള്ള പ്രസിഡൻ്റിൻ്റെ അധികാരത്തിൽ ജില്ലാ കമ്മിറ്റി ഇടപെട്ട് ഷാജിയെ ജനറൽ സെക്രട്ടറിയായി നിയമിക്കുകയും മറ്റു ഭാരവാഹികളെ ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ സമവായത്തോടെ നിശ്ചയിക്കുമെന്ന പ്രഖ്യാപനവും നടത്തി.

തുടർന്ന് ഇരുകൂട്ടരും സൗഹൃദം പങ്കുവെക്കുകയും ആഹ്ലാദ പ്രകടനം ആരംഭിക്കുകയും ചെയ്തു.പി സി അഷറഫിനെയും, ഷാജിയേയും മാലയിട്ട് ആനയിച്ച് താമരശ്ശേരി പട്ടണത്തിൽ പ്രവർത്തകർ പ്രകടനം നടത്തി.

താമരശ്ശേരി വ്യാപാരികൾക്കിടയിൽ നിലനിന്നിരുന്ന വിഭാഗീയത ഇതോടെ അവസാനിക്കുമെന്ന പ്രതീക്ഷ ജില്ലാ പ്രസിഡൻ്റ് അഷറഫ് മൂത്തേടം പങ്കുവെച്ചു.

Post a Comment

Previous Post Next Post