Trending

ഈർപ്പോണ സ്നേഹ ജനശ്രീ എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്. എസ് ,യു.എസ്.എസ് വിദ്യാർത്ഥികളെ അനുമോദിച്ചു




ഈർപ്പോണ: 2023-24 വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ് , യു എസ് എസ് നേടിയ 50 ഓളം വരുന്ന വിദ്യാർത്ഥികളെ സ്നേഹ ജനശ്രീയുടെ നേതൃത്വത്തിൽ  അനുമോദിക്കുകയും കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു. 




അനുമോദന ചടങ്ങ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. കൂടാതെ മികച്ച ആംഗ്യഭാഷ വിവർത്തകക്കുള്ള ഉപഹാരം റാനിയ അലിക്ക് സമർപ്പിച്ചു. 

നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.അഹമ്മദ് കുട്ടി മാസ്റ്റർ, കെ സി റഫീഖ്, ഹാജിഷ,  പി കെ മുഹമ്മദ്,ഷബീർ കെ, ഇസ്മായിൽ പി, ബാസിത്ത് പി പി,സലീം എംവി,ജൈസൽ വി കെ തുടങ്ങിയവർ സംസാരിച്ചു.
എംസി മുനീർ മാസ്റ്റർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഇറാഷ് വി കെ സ്വാഗതവും, അബൂബക്കർ സിദ്ദീഖ് എം എസ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post