കൊച്ചി: സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന സുപ്രധാന ഉത്തരവുമായി കേരള ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷണന്റെ ഉത്തരവ്.
അനധികൃത ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സർക്കാർ ഭൂമി കയ്യേറി നിർമിച്ചത് ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. സർക്കാർ
ഒരു മതത്തിനും സർക്കാർ ഭൂമി കൈയ്യേറി ആരാധന നടത്താൻ അനുമതീ നൽകേണ്ടതില്ലെന്നും ഈശ്വരൻ തൂണിലും തുരുമ്പിലും ഉണ്ടെന്നാണ് വിശ്വാസമെന്നും കോടതി പറഞ്ഞു.
പുനൂർ അങ്ങാടിയിലെ ആരാധനാലയം സർക്കാർ ഭൂമിയിൽ കയ്യേറ്റം നടത്തിയെന്ന് നേരത്തെ റിപ്പോർട്ട് അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു, ഇതു പൊളിച്ചുമാറ്റിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാവുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി സ്വീകരിക്കാതിരുന്നത്, എന്നാൽ ഹൈക്കോടതി വിതിയുടെ പശ്ചാതലത്തിൽ അധികൃതരെ ആരെങ്കിലും സമീപിച്ചാൽ നടപടി സ്വീകരിക്കേണ്ടി വരും.
