താമരശ്ശേരി: കൊതുക് ജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, മലമ്പനി, ചിക്കുൻഗുനിയ, വെസ്റ്റ് നൈൽ പനി തുടങ്ങിയവ തടയുന്നതിനായി ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് മഴക്കാലപൂർവ ശുചീകരണം നടത്തുന്നത്.
ചിരട്ട, കുപ്പി, കൊക്കൊതൊണ്ട്, പാള, പ്ലാസ്റ്റിക് കപ്പ്, ടയർ, തൊണ്ട് തുടങ്ങിയ വസ്തുക്കൾ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക.
ടെറസ്, സൺഷൈഡ്, പ്ലാസ്റ്റിക് ഷീറ്റ് എന്നിവയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയുക.
വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ, ടോയ്ലറ്റ് വെന്റ് പൈപ്പ് എന്നിവ കൊതുകുവല കൊണ്ട് മൂടുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ ആഴ്‌ചയിലൊരിക്കൽ കഴുകി ഉണക്കുക.
ഫ്രിഡ്‌ജ്, കൂളർ എന്നിവയുടെ അടിഭാഗത്ത് ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയിലൊരിക്കൽ ഒഴുക്കിക്കളയുക.
ഒരു സ്‌പൂൺ വെള്ളം തങ്ങിനിൽക്കുന്ന ഇടങ്ങളിൽ പോലും കൊതുക് മുട്ടയിടുന്നു ഇത്തരം ഉറവിടങ്ങൾ നശിപ്പിക്കുക. എന്നീ പ്രവർത്തനങ്ങളാണ് നടക്കുക.
താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് വെച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ ഉത്ഘാടനം ചെയ്തു.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസഫ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ
അനിൽ മാസ്റ്റർ സ്വാഗതം പറഞ്ഞു.
ഹെൽത്ത് ഇൻസ്പെക്ടർ
ടി .കെ . സുരേഷ് കുമാർ പരിപാടിയെ കുറിച്ച് വിശദീകരിച്ചു.
വാർഡ് മെമ്പർ വള്ളി ആശംസ അർപ്പിച്ചു വാർഡ് മെമ്പർ
ഷംസിദ നന്ദി രേഖപ്പെടുത്തി.
