Trending

ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത മരിച്ച നിലയില്‍; കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയില്‍ മൃതദേഹം





ഇടുക്കി: ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയെ മരിച്ചനിലയിൽ കണ്ടെത്തി. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലാണ് പതിനേഴുകാരിയുടെ മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്. കൊലപാതകം എന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

രണ്ടുവര്‍ഷം മുന്‍പ് നടന്ന പീഡനക്കേസിലെ അതിജീവിതയെയാണ് ഇന്ന് രാവിലെ 11 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നത്.


Post a Comment

Previous Post Next Post