പുതിയങ്ങാടി വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്ന സംഘത്തില്‍ നിന്നാണ് വലിയ അളവിലുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. പൊലീസ് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവരങ്ങളടങ്ങുന്ന രേഖകളും ഉപയോഗിച്ച 2 ബൈക്കുകളും പൊലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.
