Trending

കൊടുവള്ളി എസ്ഐക്ക് നേരെ മദ്യപാന സംഘത്തിൻ്റെ ആക്രമം.




 

കൊടുവള്ളി കൊടുവള്ളി പൊലീസ് സ്‌റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ ജിയോ സദാനന്ദന് മദ്യപാന സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഞായറാഴ്‌ച വൈകുന്നേരം 5ന് കൊടുവള്ളി നെടുമല ഭാഗത്ത് പെട്രോളിങ് നടത്തവെയാണ് സംഭവം. സംശയം തോന്നിയ സംഘത്തിൻ്റെ വാഹനം പരിശോധിക്കാനായി അടുത്തെത്തിയപ്പോൾ പൊട്ടിയ ഗ്ലാസ് ചീളുകൾകൊണ്ട് സംഘത്തിലുണ്ടായിരുന്ന ഒരാൾ എസ്ഐക്കെതിരെ വീശുകയായിരുന്നു. എസ്ഐയുടെ വലത് കൈയ്യിലെ രണ്ട് വിരലുകൾക്ക് ആക്രമണത്തിൽ പരുക്കേറ്റു. എസ്‌ഐയും ഡ്രൈവറുമായിരന്നു പോലീസ് സംഘത്തിലുണ്ടായിരുന്നത്. ഇതിനിടെ സംഘം വാഹനമെടുത്ത് സംഭവ സ്‌ഥലത്ത് നിന്നും രക്ഷപ്പെട്ടു. അഞ്ച് പേരടങ്ങുന്ന സംഘമാണ് അക്രമണം നടത്തിയത്. പ്രതികൾക്കായുളള തിരച്ചിൽ പൊലീസ് ഊർജ്‌ജിതമാക്കി.

Post a Comment

Previous Post Next Post