Trending

താമരശ്ശേരി വ്യാപാരി തിരഞ്ഞെടുപ്പ്: പി സി അഷറഫ് പ്രസിഡൻ്റ്, അമീർ മുഹമ്മദ് ഷാജി ജനറൽ സെക്രട്ടറി.



താമരശ്ശേരി വ്യാപാരി വ്യവസായി ഏകോപന യൂനിറ്റ് കമ്മിറ്റി പ്രസിഡൻ്റായി പിസി അഷറഫ് അനുപമയെ തിരഞ്ഞെടുത്തു.ജനറൽ സെക്രട്ടറിയായി അമീർ മുഹമ്മദ് ഷാജിയെ നിയമിച്ചു.

വോട്ടെടുപ്പിൽ  ഇരു സ്ഥാനാർത്ഥികളുടെയും പേരെഴുതിയ 285 വോട്ടു വീതവും, ഒരു ബാലറ്റിൽ അനുപമ എന്നു മാത്രവും എഴുതി. ഈ വോട്ട് അസാധുവായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ തുടർന്ന് വോട്ടെടുപ്പ് നടന്ന ഹാളിൽ കയ്യാങ്കളി ഉണ്ടായി.എന്നാൽ ഈ വോട്ട് സാധുവായി പരിഗണിക്കാനാവില്ലയെന്ന് ഭരണാധികാരി തീർത്തു പറഞ്ഞു.ഇരുകൂട്ടർക്കും വോട്ട് തുല്യമായതിനെ 
തുടർന്ന് ജില്ലാ നേതൃത്വം നടത്തിയ സമവായ ചർച്ചയെ തുടർന്ന് പി സി അഷറഫിനെ വിജയിയായി പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം അമീർ മുഹമ്മദ് ഷാജിക്ക് നൽകി. മറ്റു ഭാരവാഹികളെ ജില്ലാ നേതൃത്യവുമായി ചേർന്ന് തീരുമാനിക്കും. വ്യാപാരി ബൈലോപ്രകാരം ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള അധികാരം പ്രസിഡൻ്റിനാണ്, ഇതിൽ വിട്ടു വീഴ്ച ചെയ്താതാണ് സമവായത്തിൽ എത്തിയത്.
രണ്ടു വോട്ട് അസാധുവായി.
കഴിഞ്ഞ ആറു വർഷം അമീർ മുഹമ്മദ് ഷാജിയും, അതിനു മുമ്പുള്ള 32 വർഷം പി സി അഷറഫുമായിരുന്നു, സംഘടനയെ നയിച്ചിരുന്നത്.  

Post a Comment

Previous Post Next Post