Trending

മലപ്പുറത്ത് ‌വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു





മലപ്പുറം: മലപ്പുറം വേങ്ങരയിൽ പതിനഞ്ചുവയസ്സുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. ചെട്ടിപ്പടി സ്വദേശി പുഴക്കലകത്ത് സൈദലവിയുടെ മകൻ ഷാൻ ആണ് മരിച്ചത്. വേങ്ങര കിളനക്കോട്ടെ ഏക്കർ കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുളം നീന്തിക്കയറുന്നതിനിടെ കുഴഞ്ഞു പോവുകയും മുങ്ങി മരിക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേ​ഹം കണ്ടെത്തിയത്.


Post a Comment

Previous Post Next Post