തിരുവനന്തപുരം: ഏറെ നാൾ നീണ്ടുനിന്ന കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ഈ വർഷത്തെ വിഷു ബമ്പറിന്റെ ഭാഗ്യ നമ്പറുകൾ കണ്ടെത്തി കഴിഞ്ഞു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പരമ്പരകള്‍ക്ക് വീതം നല്‍കും. ആലപ്പുഴയിലെ അനിൽ കുമാർ എന്ന ഏജന്റാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ ആയിരിക്കുമോ അതോ വേറെ എവിടെയെങ്കിലും ആയിരിക്കുമോ ഭാഗ്യശാലി എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.