Trending

താമരശേരിയിൽ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി.





അധ്യയനവർഷം ആരംഭിക്കുന്നതിന‌ു മുന്നോടിയായി മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി.കൂടത്തായി സെൻറ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് പരിശോധന നടന്നത്. മാതാപിതാക്കൾക്ക് സ്കൂൾ വാഹനത്തിന്റെ ലൊക്കേഷനും വേഗതയടക്കമുള്ളവ അറിയാനുള്ള വിദ്യാ വാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതടക്കം മോട്ടർ വാഹന വകുപ്പ് നിഷ്കർഷിക്കുന്ന 29 മാർഗനിർദേശങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ ഫിറ്റ്നസ് പരിശോധനയിൽ വിജയിക്കുകയുള്ളൂ, പരാജയപ്പെടുന്ന വാഹനങ്ങൾക്ക് പ്രശ്നങ്ങൾ പരിഹരിച്ച ശേഷം വീണ്ടും അവസരം നൽകും.
കൊടുവള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ ജോയിന്റ് ആർ ടി ഓ  അഭിലാഷ് കെ. ബി യുടെ നിർദ്ദേശപ്രകാരം എം വി ഐ മാരായ രൺധീപ് പി, വിനോദ്കുമാർ വി. എ എം വി ഐ മാരായ ടിജോ രാജു, റിജിത് എം ജയപാലൻ, സജീഷ് എം  എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്
നൂറിൽ അധികം വാഹനങ്ങളാണ് ഇന്നു പരിശോധനയ്ക്ക്
എത്തിയത്.


 
  

Post a Comment

Previous Post Next Post