താമരശ്ശേരി ബസ് ബേക്ക് സമീപം വെച്ചാണ് സംഭവം. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന ബസ്സിന് നേരെയാണ് ആക്രമം നടന്നത്.
കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമം നടത്തിയതെന്ന് ഡ്രൈവർ പറഞ്ഞു. ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് തടഞ്ഞ യാത്രക്കാരനാണ് മർദ്ദനമേറ്റത്. ടി ന്യൂസ്
ഇയാൾ വയനാട് സ്വദേശിയാണ്. രാത്രി ഒരു മണിയോടു കൂടിയാണ് സംഭവം. ബസ് ജീവനക്കാരുടെ പരാതിയെ തുടർന്ന് താമരശ്ശേരി എസ് ഐ ഷാജിയുടെ നേതൃത്യത്തിൽ പോലീസ് സ്ഥലത്തെത്തി. പ്രതികൾ എത്തിയ ഡാർക് ബ്ലൂ സ്വിഫ്റ്റ് കാർ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
താമരശ്ശേരി KSRTC ഡിപ്പോക്ക് സമീപം വെച്ച ' സംഘത്തിലെ ഒരാൾ ബസ്സിൽ കയറാൻ ശ്രമിച്ചിരുന്നു എന്നാൽ സീറ്റില്ല എന്നു പറഞ്ഞു മടക്കി, ഇതിൽ പ്രകോപിതനായാണ് താമരശ്ശേരി ബസ്സ് ബേക്ക് സമീപം മുന്നിൽ കാറിട്ട് തടഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്, പ്രതികളെ കുറിച്ചും ഇവർ സഞ്ചരിച്ച കാറിനെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്, സംഭവ ശേഷം ചെക്ക് പോസ്റ്റിന് സമീപത്തെ പോക്കറ്റ് റോഡിലെത്തി കാറിൻ്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റിയിരുന്നു, പിന്നീട് താമരശ്ശേരിയിലൂടെ പല തവണ പരിസരം നിരീക്ഷിക്കുകയും കാരാടി LIC ക്ക് സമീപം കെട്ടിടത്തിൻ്റെ മുൻവശത്ത് ഏറെ നേരം കാർ നിർത്തിയിടുകയും ചെയ്തതായ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

