നീറ്റിന് പിന്നാലെ പരീക്ഷ നടത്തിപ്പിൽ അത്യന്തം ഗുരുതരമായ വീഴ്ചയാണ് എന്‍.ടി.എക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനുo ഉണ്ടായിരിക്കുന്നത്. അത് മറികടക്കാൻ തിരക്കിട്ട ശ്രമത്തിലാണ് സർക്കാർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ജൂൺ 18 ന് രണ്ട് ഘട്ടങ്ങളിലായി നടത്തിയ യു.ജി.സി നെറ്റ് പരീക്ഷയാണ് വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൈബർ സുരക്ഷ വിഭാഗം നൽകിയ ക്രമക്കേട് നടന്നെന്നറിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
സുതാര്യതയും പവിത്രതയും ഉറപ്പാക്കാൻ പരീക്ഷ റദ്ദാക്കുന്നു എന്നും പുന പരീക്ഷ വിവരങ്ങൾ അറിയിക്കുമെന്നും പറഞ്ഞ വിദ്യാഭ്യാസ മന്ത്രാലയം വിഷയം സിബിഐ അന്വേഷിക്കും എന്നും പ്രസ്താവനയിലൂടെ അറിയിച്ചു. 11 ലക്ഷം പേരാണ് പരീക്ഷ എഴുതിയിരുന്നത്. ബിജെപി സർക്കാരിൻ്റെ അഴിമതിയും അലസതയും യുവാക്കളുടെ ഭാവി തകർക്കുന്നു എന്നും നീറ്റ് പരീക്ഷയിലെ തട്ടിപ്പ് വാർത്തയായതിന് പിന്നാലെ നെറ്റ് ക്രമക്കേട് ഭയന്ന് റദ്ദാക്കിയതാണെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. ഐസയും എസ്.എഫ്.ഐയും ജവഹർലാൽ നെഹ്റു സർവകലാശാല സ്റ്റുഡൻസ് യൂണിയനും എന്‍.എസ്.യുവും ഇന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനു മുന്നിൽ പ്രതിഷേധിക്കും.
