Trending

KSRTC ബസ്സിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, യുവാവ് പിടിയിൽ.




താമരശ്ശേരി: ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന KSRTC ബസ്സിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ഇടുക്കി തൊടുപുഴ പുത്തൻപുരക്കൽ ഫൈസലിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ അർദ്ധരാത്രി ബസ് താമരശ്ശേരിയിൽ എത്തിയപ്പോൾ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് നിരന്തരം തൻ്റെ സ്വകാര്യ ഭാഗത്ത് കൈ കൊണ്ട് സ്പർശിച്ചു കൊണ്ടിരുന്നു എന്നാണ് കുന്ദമംഗലം സ്വദേശിയായ 21 കാരി  പറയുന്നത്, യുവതി ബാംഗ്ലൂരിൽ ജോലി ചെയ്തു വരികയാണ്. 
പ്രതിയെ അൽപ്പസമയത്തിനകം താമരശ്ശേരി കോടതിയിൽ ഹാജരാക്കും.

Post a Comment

Previous Post Next Post