Trending

മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറി നിന്നു; 2 സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു






കൊല്ലം പുനലൂർ മണിയാർ ഇടക്കുന്നിൽ ഇടിമിന്നലേറ്റ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു. ഇടക്കുന്ന് സ്വദേശികളായ ഗോകുലത്തിൽ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറി നിന്ന തൊഴിലാളികൾക്ക് ഇടിമിന്നൽ ഏൽക്കുകയായിരുന്നു.
ഇടിമിന്നലേറ്റ് താഴെ വീണ് കിടന്ന ഇരുവരെയും ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പുനലൂർ നഗരസഭയിലെ മണിയാർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇരുവരും.നഗരസഭയിലെ തൊഴിലുറപ്പ് ജോലി കഴിഞ്ഞദിവസം അവസാനിച്ചിരുന്നതിനാലാണ് ഇവർ സ്വകാര്യ വ്യക്തി


Post a Comment

Previous Post Next Post