Trending

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചപ്രതിക്ക്21 വർഷം കഠിനതടവും 25,000 രൂപ പിഴയും






താമരശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചപ്രതിക്ക്21 വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു.കോടഞ്ചേരി കണ്ണോത്ത് വടക്കീട്ടി തൊടി ശിഹാബ് (23)നാണ് ശിക്ഷ ലഭിച്ചത്.കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടെതാണ് വിധി.


2020ലാണ് കേസിന് ആസ്പദമായ സംഭവം.വീട്ടുകാർ അറിയാതെ കുട്ടിയെ കൊണ്ടുപോയി എറണാകുളം, മംഗലാപുരം, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് മാവൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ
അന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

അക്കാലഘട്ടത്തിൽ മാവൂർ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ആർ.അശോകൻ 
കെ.ജി വിബിൻ
എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയിരുന്നത്.
പിന്നീട് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന 
കെ വിനോദൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി അഡ്വ ആർ എൻ രഞ്ജിത്ത് ഹാജരായി.

Post a Comment

Previous Post Next Post