Trending

കാവൽക്കാർ അരങ്ങൊഴിഞ്ഞു, ചുരത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്താനായില്ല.






താമരശ്ശേരി: ചുരം ഒൻപതാം വളവിനു താഴെ പാതയോരത്ത് ചാക്കുകളിൽ നിറച്ച് പച്ചക്കറി വേസ്റ്റ് നിക്ഷേപിച്ചു.മാലിന്യം ചുരത്തിൽ തള്ളിയവരെ കണ്ടെത്താനായിട്ടില്ല. വാഹനം പിടികൂടുന്നതിനായി CC tv പരിശോധന നടത്തി വരികയാണ്. 

ചുരത്തിൽ സന്നദ്ധ സംഘടനകളുടെ  പ്രവർത്തനം വേണ്ടന്നകലക്ടറുടെ തീരുമാനത്തെ തുടർന്ന് പ്രവർത്തകർ ഇപ്പോൾ രംഗത്തില്ല, പകരം സർക്കാർ തലത്തിൽ RRT രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പിലായതുമില്ല.

സാമൂഹ്യ ദ്രോഹികൾ ഈ അവസരം മുതലാക്കിയാണ് ചുരത്തിൽ മാലിന്യം തള്ളാൻ ആരംഭിച്ചത്.

Post a Comment

Previous Post Next Post