തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൽകിയതും മാർച്ച് 31 നു അവസാനിച്ചതുമായ ലൈസൻസുകൾ പിഴ കൂടാതെ പുതുക്കാനുള്ള സമയം ജൂൺ 30 വരെ മുൻപുതന്നെ നീട്ടിയിരുന്നു. ഇതാണ് ഇപ്പോൾ മൂന്നുമാസം കൂടി നീട്ടിയിരിക്കുന്നത്. വ്യാപാരി/വ്യവസായി/വാണിജ്യ സ്ഥാപനം നടത്തുന്നവർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു
